Header Ads

  • Breaking News

    പയ്യന്നൂരിൽ കഞ്ചാവുമായി അഥിതിതൊഴിലാളി പിടിയിൽ



    കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശിയെ പയ്യന്നൂർ -കോറോം റോഡിൽ വച്ച് പയ്യന്നൂർ എക്സൈസ് പിടികൂടി.

    പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി നാജിറുൽ എസ് കെ (വയസ്സ് 35) എന്നയാളാണ് 1.31 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.പയ്യന്നൂർ പ്രദേശത്തെ യുവാക്കൾക്കും കുട്ടികൾക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണിയാണിയാൾ. ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ രാത്രിയിൽ പിടികൂടിയത്.

    എക്‌സൈസ് ഇൻസ്‌പെക്ടർ വൈശാഖ്ന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രകാശൻ ആലക്കൽ, സജിത്ത് കുമാർ പി എം കെ, സിവിൽ എക്സൈസ് ഓഫിസർമാരായ വിനോദ്, സനേഷ്, ഡ്രൈവർ പ്രതീപൻ എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad