Header Ads

  • Breaking News

    പഴയ ഒരു രൂപ, 50 പൈസ നാണയങ്ങൾ ഇനി വരില്ല; നിർമ്മാണം അവസാനിപ്പിച്ച് റിസർവ്വ് ബാങ്ക്



    ന്യൂഡൽഹി : പഴയ ഒരു രൂപയുടേയും 50 പൈസയുടേയും നാണയത്തുട്ടുകൾ ഇനി പുതുതായി വിപണിയിൽ എത്തില്ല.

    ഒരു രൂപയുടേയും 50 പൈസയുടേയും കോപ്രനിക്കൽ  നാണയങ്ങളാണ് പിൻവലിക്കുന്നത്. ചെമ്പ് , നിക്കൽ എന്നീ ലോഹങ്ങൾ ചേർത്ത് നിർമ്മിക്കുന്ന നാണയങ്ങളാണ് കോപ്പർ നിക്കൽ (കപ്രോനിക്കൽ) നാണയങ്ങൾ. ഇനി ഇത്തരം നാണയങ്ങൾ ബാങ്കിൽ എത്തിയാൽ ബാങ്ക് പിന്നീട് ഇവ പുറത്തുവിടില്ല. നാണയ ചംക്രമണ വ്യൂഹത്തിൽ നിന്നും ഇവയെ എടുത്തമാറ്റാനാണിത്.

    ഒരു രൂപ, 50 പൈസ കോപ്ര നിക്കൽ നാണയത്തുട്ടുകൾ ഇനി പുതുതായി നിർമ്മിക്കുകയുമില്ല. ഇവയുടെ നിർമാണം അവസാനിപ്പിക്കാൻ റിസർവ്വ് ബാങ്ക് തീരുമാനിച്ചു. ഇത് സംബന്ധിച്ച് ആർബിഐ ന്യൂഡൽഹിയിലെ ഐസിഐസിഐ ബാങ്കിന് നിർദേശം നൽകി. ഇത്തരം കോപ്രനിക്കൽ നാണയങ്ങൾ കൂടുതലായി കൈവശമുള്ളവർക്ക് അവ ബാങ്കിൽ നല്കി മാറ്റി വാങ്ങാം. ബാങ്ക് അതിന് തത്തുല്യമായ മൂല്യത്തിനുള്ള നോട്ടുകൾ നല്കും.

    No comments

    Post Top Ad

    Post Bottom Ad