Header Ads

  • Breaking News

    ജില്ലാ വനിതാ സമ്മേളനം നവംമ്പർ 20 ന് (ഞായർ) കണ്ണൂരിൽ.





    കണ്ണൂർ : "സ്ത്രീ സുരക്ഷക്ക് സ്രഷ്ടാവിന്റെ സന്ദേശം" എന്ന പ്രമേയത്തിൽ വിസ്‌ഡം വുമൻസ് കണ്ണൂർ ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന വനിതാ സമ്മേളനം നവമ്പർ 20 ഞായർ  രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 വരെ കണ്ണൂർ ബർണശേരി ഇ.കെ നായനാർ അക്കാഡമി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

    സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ ഇസ്ലാം മുന്നോട്ട് വെക്കുന്ന ധാർമിക സദാചാര മൂല്യങ്ങൾക്കാകുമെന്ന പഠനമാണ് സമ്മേളനം മുന്നോട്ട് വെക്കുന്നത്. സ്ത്രീ സ്വത്വത്തെ നിരാകരിക്കുന്ന നവ ലിബറൽ ആശയങ്ങളെ കുറിച്ച് ബോധവൽക്കരിക്കുക, കുടുംബ സങ്കൽപങ്ങളെ തകർത്തെറിഞ്ഞ് സ്ത്രീ സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിയിടുന്ന അതിരുകളില്ലാത്ത സ്വതന്ത്രവാദത്തിന്റ അപകടങ്ങളെ കുറിച്ചു ബോധവൽകരിക്കുക, കുടുംബ ബന്ധങ്ങളുടെ മഹത്വം, സ്ത്രീ സമൂഹത്തിന്റ കടമകളും അവകാശങ്ങളും അറിയുക എന്നിവ സമ്മേളനത്തിന്റ ലക്ഷ്യങ്ങളാണ്. പീസ് റേഡിയോ CEO
    ഹാരിസ് ബ്നു സലീം 
    ജീവിതവിശുദ്ധി വിജയമാർഗം,
    സി.പി സലീം
    ആദർശം, ദഅവത്ത്, കൂട്ടായ്മ , വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് 
    ഹാരിസ് കായക്കൊടി
    നമ്മുടെ ബാധ്യതകൾ,
    ഡോ: റസീല
    ചതിക്കുഴികളെ തിരിച്ചറിയുക എന്നീ വിഷയങ്ങളും അവതരിപ്പിച്ച് സംസാരിക്കുമെന്ന് വിസ്ഡം വിമൻസ് ജില്ലാ ഭാരവാഹികളായ റഊഫ ടീച്ചർ, സുമയ്യ എൻ , നജീബ ടീച്ചർ, 
    ശുഹൈബ എ.സി, സുഹറ സി.പി, ഹൈറുന്നിസ ടി.കെ, ബഷ്‌രി അബു എന്നിവർ അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad