Header Ads

  • Breaking News

    18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് തുറക്കാന്‍ രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധം, പുതിയ നിയമം ഉടൻ .



    രാജ്യത്ത് 18 വയസില്‍ താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുറക്കാന്‍ രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധമാകും. പുതിയ വിവര സുരക്ഷാ ബില്‍ പ്രാബല്യത്തിലാകുന്നതോടെ രക്ഷിതാക്കളുടെയോ മാതാപിതാക്കളുടെയോ അനുവാദത്തോടുകൂടി മാത്രമേ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുകയുള്ളൂ.. നിലവില്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ 13 വയസിനു മുകളിലുള്ളവര്‍ക്ക് സ്വന്തം നിലയില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കും. ഇതിനായി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. എന്നാല്‍, പുതിയ നിയമം നിലവില്‍ വരുന്നതോടെ രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കും. കൂടാതെ, രക്ഷിതാക്കളുടെ സമ്മതം ലഭിച്ചാലും കുട്ടികളുടെ ഡാറ്റ ദോഷകരമായ രീതിയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ നിയമത്തിലൂടെ കുട്ടികളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ലക്ഷ്യമിടുന്നത്.

    No comments

    Post Top Ad

    Post Bottom Ad