Header Ads

  • Breaking News

    പത്താം ക്ലാസു പാസായവർക്ക് ഇന്റലിജന്‍സ് ബ്യൂറോയില്‍ 1671 അവസരങ്ങള്‍: ശമ്പളം 21,700-69,100 രൂപ



    കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ (ഐ.ബി.) സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യുട്ടീവ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് (ജനറൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1671 ഒഴിവുണ്ട്. സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യുട്ടീവ്-1521, മൾട്ടി ടാസ്കിങ് സ്റ്റാഫ്-150 എന്നിങ്ങനെയാണ് ഒഴിവുകൾ. തിരുവനന്തപുരം ഉൾപ്പെടെ 37 സബ്സിഡിയറി ബ്യൂറോകളിലാണ് ഒഴിവുകൾ. തിരുവനന്തപുരത്ത് സെക്യൂരിറ്റി അസിസ്റ്റന്റിന്റെ 127 ഒഴിവും മൾട്ടി ടാസ്കിങ് സ്റ്റാഫിന്റെ ആറ് ഒഴിവുമാണുള്ളത്. രണ്ടുഘട്ട പരീക്ഷയും തുടർന്ന് അഭിമുഖവും നടത്തിയാണ് തിരഞ്ഞെടുപ്പ്.

    *സബ്സിഡിയറി ബ്യൂറോകൾ*

    അഗർത്തല, അഹമ്മദാബാദ്, എയ്‌സോൾ, അമൃത്‌സർ, ബെംഗളൂരു, ഭോപാൽ, ഭുവനേശ്വർ, ചണ്ഡീഗഢ്, ചെന്നൈ, ദെഹ്റാദൂൺ, ഡൽഹി/ഐ.ബി. ഹെഡ് ക്വാർട്ടേഴ്സ്, ദിബ്രൂഗഢ്. ഗാങ്ടോക്, ഗുവാഹാട്ടി, ഹൈദരാബാദ്, ഇംഫാൽ, ഇറ്റാനഗർ, ജയ്‌പുർ, ജമ്മു, കൊഹിമ, കാലിംപോങ്, കൊൽക്കത്ത, ലേ, ലഖ്നൗ, മീററ്റ്, മുംബൈ, നാഗ്പുർ, പട്ന, റായ്‌പുർ, റാഞ്ചി, ഷില്ലോങ്, ഷിംല, സിലിഗുരി, ശ്രീനഗർ, തിരുവനന്തപുരം, വാരാണസി, വിജയവാഡ.

    *ശമ്പളം*

    സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യുട്ടീവ് തസ്തികയിൽ 21,700-69,100 രൂപയും എം.ടി.എസ്. (ജനറൽ) തസ്തികയിൽ 18,000-56,900 രൂപയുമാണ് ശമ്പളം. (കേന്ദ്രഗവൺമെന്റിന്റെ മറ്റ് അലവൻസുകളും 20 ശതമാനം സ്പെഷ്യൽ സെക്യൂരിറ്റി അലവൻസും ലഭിക്കും).

    *യോഗ്യത*

    പത്താംക്ലാസ് വിജയം/തത്തുല്യമാണ് വിദ്യാഭ്യാസയോഗ്യത. ഏതു സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ താമസക്കാരനാകണം. പ്രാദേശികഭാഷ അറിയണം.

    വിശദവിവരങ്ങൾക്ക്: www.mha.gov.in, www.ncs.gov.in., അവസാന തീയതി:നവംബർ 25


    No comments

    Post Top Ad

    Post Bottom Ad