Header Ads

  • Breaking News

    മുഖ്യമന്ത്രിയുടെ ചികിത്സാ സഹായധനത്തിന് അപേക്ഷിക്കാം



    വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ളവരിൽ മാരകരോഗങ്ങൾ (വൃക്കരോഗം, അർബുദം, കരൾ, ഹൃദയം, അവയവം മാറ്റിവെക്കൽ, ഗുരുതരമായ അപകടങ്ങൾ തുടങ്ങിയവ) പിടിപെട്ട് ചികിത്സയിൽ കഴിയുന്നവർക്ക് മുഖ്യമന്ത്രിയുടെ ചികിത്സാ സഹായധനത്തിന് അപേക്ഷിക്കാം.

    അപേക്ഷാ ഫോറം, ചികിത്സിക്കുന്ന ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക്ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്ക് പകർപ്പ് (ദേശസാത്കൃത ബാങ്ക്), റേഷൻ കാർഡ് പകർപ്പ് എന്നിവ വേണം. ഒരു അസുഖത്തിന് സഹായം ലഭിച്ചാൽ അതേ അസുഖത്തിന് രണ്ടുവർഷം കഴിഞ്ഞാൽ മാത്രമേ വീണ്ടും സഹായം ലഭിക്കുകയുള്ളൂ. ഡോക്ടർ രേഖപ്പെടുത്തുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിലെ ചികിത്സാ ചെലവിന്റെ അടിസ്ഥാനത്തിലാണ് സഹായധനം അനുവദിക്കുക. അപേക്ഷകൾ cmo. kerala. gov. in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായോ എം. എൽ. എ. ഓഫീസ് വഴിയോ അയക്കാം. അപകടമരണം സംഭവിച്ചവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയും, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് മൂന്നുലക്ഷം രൂപയും സഹായധനം ലഭിക്കും. എം. എൽ. എ. ഓഫീസ്, തളിപ്പറമ്പ് ഫോൺ: 04602201010.

    No comments

    Post Top Ad

    Post Bottom Ad