വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തി : ബസ് ജീവനക്കാരനെതിരെ പരാതി

കണ്ണൂര്‍: വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയെന്ന് പരാതി. സിഗ്മ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
തലശേരിയില്‍ ആണ് പരാതിക്ക് ആസ്പദമായ സംഭവം. ബസ് പുറപ്പെടുന്നതിന്റെ തൊട്ടുമുമ്പ് മാത്രം കയറിയാല്‍ മതിയെന്നു പറഞ്ഞ് ഇയാള്‍ മഴയത്തു നിര്‍ത്തിയെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ കേസെടുക്കാന്‍ തയാറായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
No comments
Post a Comment