ഗവിയിലേക്കുള്ള വിനോദ സഞ്ചാരം പുനരാരംഭിച്ചു
കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ഗവിയിലേക്കുള്ള വിനോദ സഞ്ചാരം പുനരാരംഭിച്ചു. അരണ മുടിയില്‍ തുടര്‍ച്ചയായി മണ്ണിടിഞ്ഞതിനെ തുടര്‍ന്നായിരുന്നു സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയത്. മണ്ണിടിച്ചില്‍ ഉണ്ടായ അരണമുടിയില്‍ താത്ക്കാലിക വേലി നിര്‍മ്മിച്ച ശേഷമാണ് വിനോദ സഞ്ചാരം പുനരാരംഭിച്ചത്.നേരത്തെ ഓണ്‍ലൈനായി ബുക്ക് ചെയ്ത ആളുകള്‍ക്ക് മാത്രമാണ് ഗവിയിലേക്ക് പോകാന്‍ അനുമതി ഉണ്ടാവുക. നിയന്ത്രിതമായ അളവില്‍ മാത്രമാകും ആളുകളെ ഗവിയിലേക്ക് കടത്തിവിടുക.
No comments
Post a Comment