വിഴിഞ്ഞം സമരപ്പന്തല്‍ ഉടന്‍ പൊളിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വിഴിഞ്ഞം സമര സമിതിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. സമരപ്പന്തല്‍ ഉടന്‍ പൊളിക്കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. അതേസമയം, പന്തല്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയതായി സര്‍ക്കാരും കോടതിയില്‍ അറിയിച്ചു.
തുറമുഖ നിര്‍മ്മാണത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് വീണ്ടും കോടതിയെ സമീപിച്ചത്. പദ്ധതി സ്ഥലത്ത് പ്രവേശിക്കരുതെന്നും സമാധാനപരമായി സമരം തുടരാമെന്നുമായിരുന്നു കോടതിയുടെ മുന്‍ ഉത്തരവ്. നിര്‍മ്മാണം തടസ്സപ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഈ ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ലെന്നും തുറമുഖ നിര്‍മാണത്തിന് തടസ്സം നേരിടുന്ന വിധത്തില്‍ സമരം തുടരുകയാണെന്നും കാണിച്ചാണ് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചത്.
അതിനിടെ, വിഴിഞ്ഞത്തെ തീരശോഷണം പഘിക്കാന്‍ നാലംഗ സംഘത്തെ രൂപീകരിച്ചു. സമരസമിതി പ്രതിനിധികള്‍ സംഘത്തിലില്ല. എം.ഡി കൂടാലെയാണ് സംഘത്തിന്റെ അധ്യക്ഷന്‍

No comments
Post a Comment