ഒറ്റപെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി: ഇപ്പോൾ അപേക്ഷിക്കാം
കുടുംബത്തിലെ ഒറ്റ പെൺകുട്ടിക്ക് ലഭിക്കുന്ന സിബിഎസ്ഇ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സിബിഎസ്ഇ 10-ാം ക്ലാസ് വിജയിച്ച് നിലവിൽ 11-ാം ക്ലാസിൽ പഠിക്കുന്നവർക്കാണ് അവസരം.
കഴിഞ്ഞ വർഷം ഈ സ്കോളർഷിപ് ലഭിച്ചവർക്ക് ഇപ്പോൾ പുതുക്കുന്നതിനും അവസരമുണ്ട്.
സ്കൂൾ തലം തൊട്ട്, ബിരുദാനന്തര ബിരുദ കോഴ്സുകൾ വരെ പഠിക്കാൻ കേന്ദ്ര സർക്കാർ നൽകുന്ന സ്കോളർഷിപ്പാണിത് ആണ്.
അപേക്ഷ സമർപ്പിക്കുന്ന വ്യക്തി മാതാപിതാക്കളുടെ ഏക മകൾ ആയിരിക്കണം. cbse.gov.in എന്ന വെബ്സൈറ്റ് വഴി നവംബർ 14 വരെ അപേക്ഷ സമർപ്പിക്കാം.
No comments
Post a Comment