Header Ads

  • Breaking News

    മാതാവിന് കണ്ണന്റെ പ്രസാദം



    മാഹി :മതമൈത്രിയുടെ പ്രകാശ ഗോപുരമായി മാഹി ആനവാതുക്കൽ വേണുഗോപാലാലയ ക്ഷേത്രം.മതമൈത്രിയും,മാനവസൗഹൃദവും കണ്ണിലെ കൃഷ്ണമണി പോലെ കാക്കുമെന്നതിന് ഉത്തമ ഉദാഹരണമായി വേണുഗോപാലന്റെ ആലയം .

    ആത്മീയ പാതയിൽ മതമൈത്രി സന്ദേശങ്ങൾ ഉയർത്തിപിടിക്കുന്നതിൽ എന്നും മുന്നിലുള്ള ആനവാതുക്കൽ ശ്രീ വേണുഗോപാലാലയം
    എല്ലാ തിരുനാളിലും മാതാവിന് അണിയിക്കാൻ തുളസിമാല നല്കാറുണ്ടായിരുന്നു.
    മുൻ വർഷം കോവിഡ് കാലമായതിനാൽ ക്ഷേത്ര ഭാരവാഹികൾ പൂജിച്ച മാലയുമായി പള്ളിയിൽ നേരിട്ടെത്തി മാതാവിന് അണിയിക്കുകയായിരുന്നു.

    മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള രഥഘോഷയാത്ര ആനവാതുക്കൽ ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ തീർത്ഥാടകർക്ക് കാപ്പിയും,ഉണ്ണിയപ്പവും നല്കി, തിരുസ്വരൂപത്തിൽ മാലയിട്ട് ക്ഷേത്രഭാരവാഹികൾ സ്വീകരണമൊരുക്കി. ക്ഷേത്രത്തിൽ നിന്ന് പൂജിച്ച തുളസി മാല ക്ഷേത്രശാന്തി അജിത്തിൽ നിന്നും ഇടവക വികാരി വിൻസെന്റ് പുളിക്കൽ ഏറ്റുവാങ്ങി.
    ക്ഷേത്രക്കമ്മിറ്റി പ്രസിഡൻറ് സജിത്ത് നാരായണൻ സെക്രട്ടറി രജീഷ്,പ്രശാന്ത്,പ്രതീശൻ,പ്രശാന്ത് പി പി എന്നിവർ സ്വീകരണത്തിന് നേതൃത്വം നല്കി.

    No comments

    Post Top Ad

    Post Bottom Ad