Header Ads

  • Breaking News

    മനുഷ്യാവകാശ സംഘടനയുടെ പേരില്‍ വ്യാജരസീത് അച്ചടിച്ച് പണപ്പിരിവ്; മൂന്നംഗസംഘം പിടിയിൽ




    കണ്ണൂർ‌: മനുഷ്യാവകാശ സംഘടനയുടെ പേരിൽ വ്യാജ രസീത് അച്ചടിച്ച് പണപ്പിരിവ് നടത്തിയ മൂന്നു പേർ പിടിയിൽ. ഹ്യൂമന്‍ റൈറ്റ്സ് ഡെമോക്രാറ്റിക് പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടനയുടെ പേരിലാണ് രശീത് അച്ചടിച്ച് പണപ്പിരിവ് നടത്തിയത്. സിപി ഷംസുദ്ദീൻ, കെവി ഷൈജു, മോഹനൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
    കല്യാശ്ശേരി മാങ്ങാട് ലക്സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്റര്‍, ബക്കളം പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് പണം ആവശ്യപ്പെട്ട് എത്തിയത്. വൻതുകയാണ് സംഭാവനയായി ആവശ്യപ്പെട്ടത്. ലക്സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്ററില്‍ സാമൂഹികപ്രവര്‍ത്തനം നടത്തുന്നവരാണെന്ന് പരിചയപ്പെടുത്തിയാണ് പിരിവിനെത്തിയത്.

    ഇത്രയും തുക നല്‍കാൻ സാധിക്കില്ലെന്ന് പറഞ്ഞതോടെ നിർധനകർക്ക് തയ്യൽ മെഷീന്‍ വാങ്ങുന്നതിനായി പകുതി തുക ന്നല്‍കണമെന്ന് ആവശ്യപ്പെട്ടു. പകുതി തുക പാര്‍ഥ കണ്‍വെൻഷൻ സെന്‌റര്‍ നൽകിയിട്ടുണ്ടെന്ന് ഇവർ അറിയിച്ചു. സംശയം തോന്നിയതോടെ പാര്‍ഥയില്‍സ ബന്ധപ്പെട്ടപ്പോൾ വിവരം തെറ്റാണെന്ന് മനസ്സിലായി.

    തുടർന്ന് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ ഇവര്‍ പിടിയിലാവുകയായിരുന്നു. പൊലീസ് പരിശോധനയിൽ സംഘം എത്തിയ വാഹനത്തിൽ നിന്ന് വിവിധ സംഘടനകളുടെ രസീത് ബുക്കുകൾ കണ്ടെത്തി. ഇതേ സംഘടനയുടെ പേരില്‍ നേരത്തേയും സംഭാവന പിരിച്ചതായി പാര്‍ഥ മാനേജര്‍ പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad