Header Ads

  • Breaking News

    വെങ്ങരയിൽ ഭ്രാന്തൻകുറുക്കൻ; മാടായിപ്പാറയിൽ തെരുവുനായ്ക്കൾ- ജനങ്ങൾ പരിഭ്രാന്തിയിൽ...




    പഴയങ്ങാടി : മാടായിപ്പാറയ്ക്കുതാഴെ വെങ്ങര ചൂരിക്കാട് പ്രദേശത്ത് ഭ്രാന്തൻ കുറുക്കന്റെ ശല്യം ഏറിവരുന്നതായി പരാതി. ചൂരിക്കാട്ടെ ക്ഷീരകർഷകനായ വരയിൽ ദാമോദരന്റെ വീട്ടിലെ പശുക്കുട്ടിയെ കടിച്ചു. സമീപം സോമന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ കയറി രണ്ട് താറാവുകളെയും ആക്രമിച്ചു. ശബ്ദം കേട്ട് പരിസരവാസികൾ എത്തിയാണ് രക്ഷിച്ചത്.

    വെങ്ങരയിൽ നായക്കുട്ടിയെ കുറുക്കന്മാർ ചേർന്ന് കടിച്ചുകൊന്നു. കടിയേറ്റ പശുക്കിടാവിന് വെറ്ററിനറി സർജനെത്തി പ്രതിരോധ കുത്തിവെപ്പ് നടത്തി. പാറയിലൂടെ അലഞ്ഞുനടക്കുന്ന തെരുവുനായ്ക്കൾ മാടായിപ്പാറയിലെ പ്രഭാത-സായാഹ്ന സവാരിക്കാർക്കും വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. തെരുവുനായ്ക്കളുടെയും കുറുക്കൻമാരുടെയും ശല്യം മനുഷ്യർക്കുമാത്രമല്ല കന്നുകാലികൾക്കും വലിയ ഭീഷണിയായി മാറുകയാണ്.

    No comments

    Post Top Ad

    Post Bottom Ad