Header Ads

  • Breaking News

    രാമപുരം വഴിയോര വിശ്രമകേന്ദ്രം നടത്തിപ്പിന് നൽകുന്നതിന് ടെൻറർ ക്ഷണിച്ചു...





    പഴയങ്ങാടി  :പിലാത്തറ- പാപ്പിനിശ്ശേരി കെഎസ്ഡിപി റോഡിൽ രാമപുരം വഴിയോര വിശ്രമകേന്ദ്രം നടത്തിപ്പിന് നൽകുന്നതിന് ടെൻറർ ക്ഷണിച്ചു. കെ എസ് ടി പി വിഭാഗം രണ്ട് തവണ നടത്തിപ്പിനായി ടെൻറർ ക്ഷണിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങളിൽ ഉണ്ടായിട്ടുള്ള ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ആരും ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. 

    പ്രസ്തുത വിഷയം ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് വഴിയോര വിശ്രമ കേന്ദ്രത്തിൻ്റെ ചുമതല നൽകുകയും, ടെൻ്റർ നടപടികൾ ലഘൂകരിച്ച് നടത്തിപ്പിനായി ടെൻ്റർ ക്ഷണിച്ചിരിക്കുകയാണിപ്പോൾ. 

    പിലാത്തറ - പഴയങ്ങാടി- പാപ്പിനിശ്ശേരി റോഡിൽ രാമപുരത്ത് കെ എസ് ടി പി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 1.35 കോടി രൂപ ചെലവിൽ നിർമ്മിച്ച കേന്ദ്രം ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും, ഭക്ഷണം കഴിക്കുന്നതിനും സാധ്യമാകുന്ന നിലയിലാണ് നിർമ്മിച്ചിരിക്കുന്നത്. 
    50 ലധികം വാഹനങ്ങൾക്ക് ഒരെ സമയം പാർക്ക് ചെയ്യാൻ സാധിക്കും.

    No comments

    Post Top Ad

    Post Bottom Ad