Header Ads

  • Breaking News

    സ്വകാര്യ ബസ് തൊഴിലാളികളെ മർദിച്ചതിൽ പ്രതിഷേധം; ചെറുവത്തൂർ പയ്യന്നൂർ റൂട്ടിൽ മിന്നല്‍ പണിമുടക്ക് തുടരുന്നു


    പയ്യന്നുർ തൃക്കരിപ്പൂർ ചെറുവത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന പി എൽ ടി ബസിലെ ഡ്രൈവർ ജോയ് കണ്ടക്ടർ മഹേഷ്‌ എന്നവർക്ക് ഇന്നലെ ബീരിച്ചേരി സ്റ്റോപ്പിൽ നിന്നും അകാരണമായി ഓട്ടോ ഡ്രൈവർമാർ മർദ്ദിച്ചു എന്നാരോപിച്ച് ബസ് തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് ഇന്നും തുടരും. 

    സമാന്തര സർവീസിനെ ചോദ്യം ചെയ്‌ത്തിനാലാണ് ഒരുകൂട്ടം ഓട്ടോ ഡ്രൈവർമാർചേർന്ന് ഡ്രൈവറെയും കണ്ടക്ടറേയും മർദിച്ചതെന്നും ഓട്ടോകൾ ഫിറ്റെനെസ് പോലുമില്ലാതെ  സ്റ്റോപ്പുകളിൽ നിന്നും സ്ഥിരമായി സർവീസ് നടത്തുകയാണെന്നുംഇതു ബന്ധപ്പെട്ടവർ കണ്ടില്ലെന്നു നടിക്കുകയാണെന്നും ബസ് തൊഴിലാളികൾ പറഞ്ഞു. തൊഴിലാളികളെ
    മർദിച്ചതിൽ പ്രതിഷേധിച്ചു ചെറുവത്തൂർ പയ്യന്നുർ റൂട്ടിൽ മിന്നൽ പണിമുടക്കു തുടരുമെന്നും തൊഴിലാളികൾ അറിയിച്ചു


    No comments

    Post Top Ad

    Post Bottom Ad