കണ്ണൂരില്‍ മാരകായുധങ്ങള്‍ പിടികൂടി: കണ്ടെത്തിയത് സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലില്‍ ഒളിപ്പിച്ചുവച്ച നിലയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിളക്കോട്- മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാടുനിന്നു മാരകായുധങ്ങള്‍ കണ്ടെത്തി. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെത്തിത്. സ്വകാര്യ വ്യക്തിയുടെ പറമ്ബിനടുത്തുള്ള ഓവുചാലില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയിരുന്നു മാരകായുധങ്ങള്‍.
ഏഴു വടിവാളുകള്‍, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്. ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. മുഴക്കുന്ന് എസ്.ഐ ഷിബു, എസ്.ഐ നാസര്‍ പൊയിലന്‍, എ.എസ്.ഐ രാജ് നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആയുധങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. അന്വേഷണം ആരംഭിച്ചു.
No comments
Post a Comment