Header Ads

  • Breaking News

    യുവനടിയും മോഡലുമായ ആകാംക്ഷാ മോഹൻ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയില്‍




    മുംബൈ: യുവനടിയും മോഡലുമായ ആകാക്ഷാ മോഹനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിലാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിയാണ യമുന നഗര്‍ സ്വദേശിനിയാണ് ആകാംക്ഷ മോഹൻ(30). സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
    'എന്നോട് ക്ഷമിക്കണം ആരും മരണത്തിന് ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു' എന്നാണ് കുറിപ്പിലുള്ളത്. ബുധനാഴ്ചയാണ് ആകാംക്ഷ ഹോട്ടലിൽ മുറിയെടുത്തത്. വ്യാഴാഴ്ച മുറി വൃത്തിയാക്കാൻ എത്തിയവര്‍‌ വിളിച്ചിട്ടും വാതിൽ തുറന്നില്ല.

    തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പരസ്യചിത്രങ്ങളിലും മറ്റും സജീവമായ മോഡലാണ് ആകാംക്ഷ. ഈ മാസം പുറത്തിറങ്ങിയ സിയ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad