Header Ads

  • Breaking News

    കണ്ണൂർ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അഞ്ച്‌ ഓഫീസുകള്‍ പൊലീസ്‌ സീല്‍ചെയ്‌തു




    കണ്ണൂർ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അഞ്ച്‌ ഓഫീസുകള്‍ പൊലീസ്‌ സീല്‍ചെയ്‌തു. കണ്ണൂരില്‍ രണ്ടും തലശേരി, പാമ്ബുരുത്തി, പുന്നാട്‌ എന്നിവിടങ്ങളില്‍ ഓരോ ഓഫീസുമാണ്‌ പൂട്ടിയത്‌.

    കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഓഫീസുകളില്‍ പൊലീസ്‌ പരിശോധന നടത്തിയിരുന്നു.

    കണ്ണൂര്‍ താണയിലെ പോപ്പുലര്‍ ഫ്രണ്ട്‌ നോര്‍ത്ത്‌ ജില്ലാ കമ്മിറ്റി ഓഫീസും ക്യാമ്ബസ്‌ ഫ്രണ്ട്‌ ജില്ലാ കമ്മിറ്റി ഓഫീസുമാണ്‌ പൂട്ടി സീല്‍ചെയ്‌തത്‌. തലശേരിയില്‍ പോപ്പുലര്‍ ഫ്രണ്ട്‌ നിയന്ത്രണത്തിലുള്ള കരുണാ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ ഓഫീസും സീല്‍ചെയ്‌തു. തഖ്‌വ പള്ളിക്ക്‌ സമീപമാണ്‌ ഈ ഓഫീസ്‌. എസ്‌എച്ച്‌ ഒ എം അനിലിന്റെ നേതൃത്വത്തില്‍ ഓഫീസ്‌ പരിശോധിച്ചശേഷമായിരുന്നു നടപടി. ഓഫീസിന്‌ സമീപത്തെ പറമ്ബില്‍നിന്ന്‌ ദണ്ഡകള്‍ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു.

    മയ്യില്‍ പൊലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ പാമ്ബുരുത്തിയിലെ കരുണ ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ ഓഫീസും ഇരിട്ടി പുന്നാട്ടെ ഓഫീസും സീല്‍ചെയ്‌തിട്ടുണ്ട്‌.

    പുന്നാട് പുറപ്പാറയിലെ കുഞ്ഞാലി മരയ്‌ക്കാര്‍ സ്മാരക കള്‍ച്ചറല്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് പൂട്ടി സീല്‍ ചെയ്‌തത്‌. കേന്ദ്രസര്‍ക്കാര്‍ പിഎഫ്‌ഐയെ നിരോധിച്ചതിന്റെ ഭാഗമായാണ്‌ നടപടി. ഹര്‍ത്താലില്‍ അക്രമങ്ങള്‍ നടത്തിയ നിരവധി പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്‌റ്റുചെയ്‌തിരുന്നു.


    No comments

    Post Top Ad

    Post Bottom Ad