Header Ads

  • Breaking News

    പുഷ്പ 2ല്‍ ഫഹദ് ഫാസിലിന്‌ പകരം അര്‍ജുന്‍ കപൂര്‍?: വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്



    ഹൈദരാബാദ്: ആരാധകര്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ ദ റൂള്‍. സൂപ്പർ താരം അല്ലു അര്‍ജുൻ നായകനായ ‘പുഷപ ദ റൈസ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പുഷ്പ ദി റൂള്‍. ആദ്യ ഭാഗത്തിലൂടെ ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയമായിരുന്നു അല്ലു അര്‍ജുന്‍ നേടിയത്. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ മൂന്ന് ഭാഗങ്ങളായാണ് ഒരുക്കുന്നത്.

    രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഫഹദ് ഫാസില്‍, ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനില്‍, റാവു രമേഷ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

    എന്നാൽ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍ ഫഹദ് ഫാസിലിന് പകരമായി എത്തുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ ഇതാ ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

    ഇതുവരെ പുറത്തുവന്ന അഭ്യൂഹങ്ങളെയെല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ നവീന്‍ യെര്‍നേനി. ചിത്രത്തില്‍ അര്‍ജുന്‍ കപൂറിനെ കാസ്റ്റ് ചെയ്തിട്ടില്ലെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ അവസാനം ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

     

    No comments

    Post Top Ad

    Post Bottom Ad