എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം
Type Here to Get Search Results !

എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖംകണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 20ന് രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെ അഭിമുഖം നടത്തുന്നു. അസിസ്റ്റന്റ് പ്രൊഫസർ (എം ടി ടി എം/ ട്രാവൽ ആൻഡ് ടൂറിസം), പർച്ചേസ് മാനേജർ, എച്ച്. ആർ ആൻഡ് അഡ്മിൻ മാനേജർ, എച്ച് ആർ എക്‌സിക്യൂട്ടീവ്, സെയിൽസ് മാനേജർ, ഡോക്യുമെന്റഷൻ അസിസ്റ്റന്റ്, കോഴ്‌സ് അഡൈ്വസർ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഗ്രാഫിക് ഡിസൈനിങ്, ഇംഗ്ലീഷ് ഭാഷ ട്രെയിനർ, റിസപ്ഷനിസ്റ്റ്, എസ് ഇ ഒ, ക്ലീനിങ് സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ്, ഡെലിവറി സ്റ്റാഫ്, ട്രെയിനീസ്- ഓൺലൈൻ ജനസേവന കേന്ദ്രം എന്നിവയാണ് ഒഴിവുകൾ.

യോഗ്യത: എം ബി എ ഇൻ ട്രാവൽ ആൻഡ് ടൂറിസം, എം ബി എ ഇൻ എച്ച് ആർ, ഡിഗ്രി/ പി ജി, പ്ലസ് ടു, എസ് എസ് എൽ സി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad