Header Ads

  • Breaking News

    സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്


     


    പരിയാരം ദേശീയപാതയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. കൊട്ടില കാട്ടുങ്ങലി ലെ അർജുൻ (24), ആഷിക്ക് പ്രകാശ് (24) എന്നിവരെയും ഇരിട്ടി കിഴൂരിലെ അതുലി(23)നെയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അതുലിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിൽ സ്കൂട്ടർ യാത്രക്കാരനായ അർ ജുന്റെ പരിക്ക് ഗുരുതരമാണ്. പരിയാരം പോലീസ് സ്റ്റേഷന് മുൻപി ലാണ് അപകടം. കാസകോട്ടേക്ക് പോകുകയായിരുന്നു ബൈക്ക്. ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ച് റോഡിലേക്ക് വന്നവരാണ് സ്ക്കൂട്ടറിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.


    No comments

    Post Top Ad

    Post Bottom Ad