Header Ads

  • Breaking News

    മനസ് മരവിപ്പിക്കുന്ന കാഴ്ച! റഷ്യക്കാർ വിട്ടയച്ച പട്ടാളക്കാരന്റെ മുൻ ചിത്രങ്ങൾ പുറത്തുവിട്ട് ഉക്രൈൻ



    കീവ്: റഷ്യക്കാർ പിടിച്ചെടുത്ത് പിന്നീട് വിട്ടയച്ച പട്ടാളക്കാരന്റെ ഇപ്പോഴത്തെ ചിത്രവും പഴയ ചിത്രവും തമ്മിലുള്ള വ്യത്യാസം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ. മാരിയുപോൾ ഉപരോധസമയത്ത് പിടിക്കപ്പെട്ട ഉക്രൈൻ സൈനികന്റെ പഴയതും പുതിയതുമായ ചിത്രങ്ങൾ ഉക്രൈൻ തന്നെയാണ് പുറത്തുവിട്ടത്. ബുധനാഴ്ച മോചിപ്പിച്ച 205 ഉക്രേനിയൻ യുദ്ധത്തടവുകാരിൽ ഒരാളാണ് മൈഖൈലോ ഡയാനോവ്.

    റഷ്യൻ അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട മൈഖൈലോയുടെ ഞെട്ടിക്കുന്ന ചിത്രങ്ങൾ കണ്ടാൽ ആർക്കും സഹിക്കാനാകില്ല. മുഖത്തും കൈകളിലും മുറിവുകളുള്ള മൈഖൈലോയുടെ ചിത്രം ഉക്രേനിയൻ പ്രതിരോധ മന്ത്രാലയം ആണ് പുറത്തുവിട്ടത്. മെലിഞ്ഞ് ദുർബ്ബലമായ സൈനികന്റെ ആദ്യരൂപം ഇങ്ങനെയായിരുന്നില്ല. ഇങ്ങനെയാണ് റഷ്യ ജനീവ കൺവെൻഷനുകൾ പാലിക്കുന്നതെന്നും, നാസിസത്തിന്റെ നാണംകെട്ട പാരമ്പര്യം റഷ്യ തുടരുന്നത് ഇങ്ങനെയാണെന്നും മൈഖൈലോയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് ഉക്രേനിയൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.

    മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ വർക്കുകൾ സംരക്ഷിക്കുന്നതിനായി പോരാടുന്നതിനിടെയാണ് മൈഖൈലോ ഡയാനോവ് തടവിലാക്കപ്പെട്ടത്. നാല് മാസത്തെ തടവിന് ശേഷമാണ് മൈഖൈലോ മോചിതനായത്. മൈഖൈലോ ഡയാനോവിനെ കീവിലെ മിലിട്ടറി ഹോസ്പിറ്റലിലേക്ക് മാറ്റിയതായും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ അവസ്ഥയിൽ സൈനികന് സർജറി ചെയ്യാൻ സാധിക്കില്ല. കുറച്ച് ഭാരം വർധിപ്പിച്ച ശേഷം മാത്രമേ സർജറി സാധ്യമാവുകയുള്ളൂ.


    No comments

    Post Top Ad

    Post Bottom Ad