Header Ads

  • Breaking News

    'സുപ്രീംകോടതി തത്സമയം' : ചീഫ് ജസ്റ്റിസിന്‍റേത് ഉൾപ്പെടെ മൂന്ന് ഭരണഘടന ബെഞ്ചിന്‍റെ നടപടികള്‍ തൽസമയം കാണാം





    ദില്ലി:സുപ്രീംകോടതി ഭരണഘടന ബഞ്ചിന്റെ തൽസമയ സംപ്രേഷണത്തിന് ഇന്ന് തുടക്കമായി. ചീഫ് ജസ്റ്റിസിന്‍റേത് ഉൾപ്പെടെയുള്ള മൂന്ന് ഭരണഘടന ബെഞ്ചിന്‍റെ നടപടികളാണ് തൽസമയം സംപ്രേഷണം ചെയ്യുന്നത്.

    . നാലുവർഷം മുൻപ് ആണ് പൊതു പ്രാധാന്യമുള്ള കേസുകൾ തൽസമയം സംപ്രേഷണം ചെയ്യുന്നതിന് സുപ്രീംകോടതി തത്വത്തിൽ അംഗീകാരം നൽകിയത് . ചീഫ് ജസ്റ്റിസ് എൻ വി രമണ വിരമിച്ച ദിവസത്തെ കോടതി നടപടികളാണ് ആദ്യമായി തൽസമയം സംപ്രേഷണം ചെയ്തത്. സാമ്പത്തിക സംവരണ കേസും, ശിവസേന തർക്കവും ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ കേസുകളും ആണ് ഇന്ന് ഭരണഘടന ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് യു യു ലളിത് , ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവരാണ് ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷത വഹിക്കുന്നത്.


    No comments

    Post Top Ad

    Post Bottom Ad