Header Ads

  • Breaking News

    കാസർഗോഡ് ബിജെപി നേതാവിന്‍റെ വീടിനും കാറിനുംനേരെ ആക്രമണം; പൊലീസ് അന്വേഷണം തുടങ്ങി





    കാസർഗോഡ്: ബിജെപി നേതാവിന്‍റെ വീടിനും കാറിനുംനേരെ ആക്രമണമുണ്ടായി. കാസർഗോഡ് ആറങ്ങാടിയിലാണ് സംഭവം. ബി.ജെ.പി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറി ബാങ്കോട്ടെ വി.കെ.രഞ്ജിത്തിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു അന്വേഷണം
    ആരംഭിച്ചു.
    കല്ലേറില്‍ വീടിന്റെ ജനല്‍ഗ്ലാസുകളും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാറിന്റെ ഗ്ലാസുകളും തകര്‍ന്നു. ശബ്ദംകേട്ട് ഉണര്‍ന്ന വീട്ടുക്കാർ പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.


    No comments

    Post Top Ad

    Post Bottom Ad