Header Ads

  • Breaking News

    പൂച്ച കടിച്ചതിന് വാക്സിനെടുക്കാനെത്തിയ യുവതിയെ ആശുപത്രിയിൽ വെച്ച് പട്ടി കടിച്ചു




    തിരുവനന്തപുരം: പൂച്ചയുടെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുക്കാനെത്തിയ യുവതിയെ ആശുപത്രിയിൽ വെച്ച് പട്ടി കടിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. ചപ്പാത്ത് സ്വദേശി അപർണ (29)ക്കാണ് ആശുപത്രിയുടെ അകത്ത് വെച്ചാണ് കടിയേറ്റത്.
    പൂച്ചയുടെ കടിയേറ്റതിനെ തുടർന്ന് വാക്സിൻ എടുക്കാൻ ആശുപത്രിയിൽ എത്തിയതായിരുന്നു അപർണ. വാക്സിനെടുക്കാൻ കുറിപ്പടി നൽകുന്നതിനിടയിൽ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്ന നായ ആക്രമിക്കുകയായിരുന്നു. കാലിന് കടിയേറ്റ അപർണയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ആശുപത്രിയുടെ പരിസരത്ത് തെരുവുനായകൾ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും ആശുപത്രിക്ക് അകത്തേക്കുപോലും നായകൾ എത്തുന്ന അവസ്ഥയാണുള്ളത്. ഇതിനെതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി എടുത്തിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു.


    No comments

    Post Top Ad

    Post Bottom Ad