Header Ads

  • Breaking News

    മലയോരത്തെ വിറപ്പിച്ച് വൈറൽ പനി



    കണ്ണൂർ:മലയോരത്ത് വൈറൽപനി പടർന്നുപിടിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. നൂറുകണക്കിനാളുകളാണ് വിവിധ ആശുപത്രികളിൽ ദിവസേന ചികിത്സ തേടിയെത്തുന്നത്.കടുത്ത ശരീരവേദന, പനി, തളർച്ച, ചുമ, കഫക്കെട്ട്, അലർജി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പ്രധാനമായും ആളുകൾ ആശുപത്രികളിലെത്തുന്നത്. കൊവിഡ് പടർന്നുപിടിച്ചകാലത്തെ പോലെ പനി പടർന്നുപിടിക്കുന്നതിലാണ് ആശങ്ക ഉയരുന്നത്.

    പനിയും ശരീരവേദനയുമുള്ളവരിൽ അതോടൊപ്പം ചുമയും കഫക്കെട്ടും പിടികൂടുന്നു. രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സ തേടേണ്ട സ്ഥിതിയിലെത്തുകയാണ് പിന്നീട്. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ ആണ് ഇതിന് നൽകുന്നത്. ഇവയൊക്കെ കഴിച്ചാലും ശരീരവേദനയും തളർച്ചയും കുറയാത്തതിനാൽ വീണ്ടും ആശുപത്രിയിലെത്തുന്നവരെ കൊവിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ലാബ് ടെസ്റ്റ് നടത്തിയാലും രോഗകാരണം കണ്ടെത്താൻ കഴിയുന്നില്ലെന്നും പറയുന്നു.ആന്റിബയോട്ടിക്ക് ഗുളികകൾ തുടർച്ചയായി 7 ദിവസം കഴിക്കുകയും അത്രയും ദിവസമെങ്കിലും പൂർണ്ണ വിശ്രമമെടുക്കുകയും ചെയ്താലേ രോഗശമനമുണ്ടാവുകയുള്ളൂ എന്നാണ് ഡോക്ടർമാർ പറയുന്നത്.

    ഇതിനിടെ അലർജി മൂലം ശ്വാസകോശത്തിൽ ന്യുമോണിയ പിടിപെടാനുള്ള സാദ്ധ്യതയും ഏറെയാണ്. വേദനയും ക്ഷീണവും കുറയ്ക്കുന്നതിന് ഇഞ്ചക്ഷനും ഡ്രിപ്പും എടുക്കുകയാണ് പോംവഴി.കൊവിഡ് വകഭേദം?പടർന്നു പിടിക്കുന്നത് കൊവിഡ് 19 വകഭേദമാണെന്ന നിഗമനത്തിലാണ് ഡോക്ടർമാർ. രോഗശമനമുണ്ടായാലും ആരോഗ്യം വീണ്ടെടുത്ത് പഴയപോലെ ജോലി ചെയ്യുവാനും രണ്ടുമാസമെങ്കിലും കഴിയേണ്ടിവരുമെന്നതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും സാധാരണക്കാരെ തളർത്തുന്നു.

    No comments

    Post Top Ad

    Post Bottom Ad