Header Ads

  • Breaking News

    നാളികേര വിഭവങ്ങളുടെ വൈവിധ്യങ്ങൾ : കണ്ണൂരിൽ നാളികേര മഹോത്സവം



    നാളികേര വിഭവങ്ങളുടെ വൈവിധ്യങ്ങൾനാളികേര വിഭവങ്ങളുടെ വൈവിധ്യങ്ങളുമായി കണ്ണൂരിൽ നാളികേര മഹോത്സവം. മലയാളികളുടെ നാവിൽ തേനൂറും വിഭവമാണ് കരിക്ക് ഉണ്ട.   ഇളനീര് തുരന്നെടുത്ത് അതിന്റെയുള്ളിൽ തേങ്ങയും പഞ്ചസാരയും ചേർത്ത് ഉപയോഗിക്കുന്ന കരിക്കുണ്ട മലയാളികൾക്ക് അന്യമാണ്. പൈനാപ്പിൾ, ശർക്കര എന്നിവയും ഉപയോഗിക്കുന്നു. കൊടിയേരിയിലെ രജനി സുജിത്താണ് വ്യത്യസ്ത വിഭവങ്ങളുമായി നാളികേര മഹോൽസവത്തിനെത്തിയത്.

    എപിജെ അബ്ദുൾ കലാം ലൈബ്രറിയാണ് കാടാച്ചിറ ആരോഗ്യ മൈത്രിയുടെ സഹകരണത്തോടെ ഓണം ഫെസ്റ്റിന്റെ ഭാഗമായി കണ്ണൂർ മഹത്മ മന്ദിരത്തിൽ നാളികേര മഹോൽസവവും നാളികേര വിഭവങ്ങളുടെ മൽസരവും  നടത്തിയത്. കൊപ്ര അച്ചാർ, പരിപ്പ് പായസം, പപ്പട ചമ്മന്തി, വിണ്ടിയ തുടങ്ങിയ വിഭവങ്ങളും നിരത്തിയാണ് രജനി മൽസരത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്.

    തേങ്ങ ഫുഡിംങ്, തേങ്ങാ പേഡ, തേങ്ങ ചെറുപയർ പ്രഥമൻ തുടങ്ങിയ ഉൽപ്പന്നങ്ങളുമായാണ് സുജ പി കൊറ്റാളി രണ്ടാം സ്ഥാനം നേടിയത്. ഇളനീർ ഹൽവ, എനിർജി ബോൾ, ചമ്മന്തി കൊഴക്കട്ട തുടങ്ങിയവയുമായെത്തിയ ഷഹനാജ് പി പിണറായി മൂന്നാം സ്ഥാനവും നേടി.

    മൽസരത്തിൽ പങ്കെടുത്ത പി കെ ശ്രീമതി ആഡൂർ, ലക്ഷ്മി ഗോവിന്ദ് ചേലോറ, കെ ഉഷ ചൊവ്വ,  പി സൂര്യ മാങ്ങാട് എന്നിവരും പ്രത്യേക പുരസ്‌കാരത്തിന് അർഹരായി.എംകെപി മാവിലായി, ബാലകൃഷ്ണൻ കൊയ്യാൽ, സീനത്ത് റഷീദ് എന്നിവരായിരുന്നു വിധി കർത്താക്കൾ

    No comments

    Post Top Ad

    Post Bottom Ad