Header Ads

  • Breaking News

    പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന; അപേക്ഷ ക്ഷണിച്ചു



    പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന 2022-23 പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് ജില്ലയിലെ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശുദ്ധജല മത്സ്യ ഹാച്ചറി, മത്സ്യകുഞ്ഞുങ്ങളുടെ പുതിയ നേഴ്സറി/മത്സ്യ പരിപാലന യൂണിറ്റ്, ഓരുജല പുതിയ കുളം നിര്‍മ്മാണം, ഓരുജല മത്സ്യകൃഷി പ്രവര്‍ത്തന ചെലവ്, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി(കടല്‍ജലം/ശുദ്ധജലം), മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യകൃഷി റിയറിംഗ് യൂണിറ്റ്(കടല്‍ജലം/ശുദ്ധജലം), ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യകൃഷി ബ്രീഡിംഗ് ആന്റ് റെയറിംഗ് ശുദ്ധജലം, മോട്ടോര്‍ സൈക്കിള്‍ വിത്ത് ഐസ്‌ബോക്സ്, ത്രീ വീലര്‍ വിത്ത് ഐസ് ബോക്സ് എന്നിവയിലേക്കാണ് അപേക്ഷിക്കാനാവുക. താല്‍പര്യമുളളവര്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, മത്സ്യ കര്‍ഷക വികസന ഏജന്‍സി, കണ്ണൂര്‍ എന്ന വിലാസത്തിലോ, ffdaknr@gmail.com എന്ന ഇ-മെയില്‍ ഐഡിയിലോ ഒക്ടോബര്‍ 10 ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷിക്കണം. ഫോണ്‍: 0497 2732340

    No comments

    Post Top Ad

    Post Bottom Ad