Header Ads

  • Breaking News

    വാഹന വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു



    സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വാഹന വായ്പ പദ്ധതിയിലേക്ക് (ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍/ഗുഡ്സ് കാരിയര്‍ ഉള്‍പ്പെടെ കമേഴ്സല്‍ വാഹനങ്ങള്‍ക്ക്) അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ തൊഴില്‍ രഹിതരായ പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പരമാവധി 10 ലക്ഷം രൂപയാണ് വായ്പ. അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3.50 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷിക്കുന്നവര്‍ക്ക് വാഹനം ഓടിക്കാനുള്ള ലൈസന്‍സുണ്ടാകണം. അഞ്ച് ലക്ഷം രൂപ വരെ ഏഴ് ശതമാനവും അതിനു മുകളില്‍ ഒമ്പത് ശതമാനവുമായിരിക്കും പലിശ നിരക്ക്. ഇ-ഓട്ടോ വാങ്ങാന്‍ പ്രത്യേക വായ്പയും നല്‍കും. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9400068513.


    No comments

    Post Top Ad

    Post Bottom Ad