Header Ads

  • Breaking News

    ‘ചത്ത കോഴി നാലെണ്ണം, ഫ്യൂരുഡാന്‍ കുറച്ച്…’: ശല്യമാകുന്ന തെരുവുനായ്ക്കളെ കൊല്ലാൻ നിയമവിരുദ്ധ വഴികൾ തേടി സോഷ്യൽ മീഡിയ




    തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർദ്ധിച്ചുവരികയാണ്. ശല്യമാകുന്ന തെരുവുനായ്ക്കളെ തുരത്താൻ ചില മാർഗങ്ങൾ തേടുകയാണ് ജനം. തെരുവുനായയെ തുരത്താൻ നിയമവിരുദ്ധമായ മാർഗങ്ങൾ പങ്കുവെയ്ക്കുകയാണ് സോഷ്യൽ മീഡിയ. അതിലൊന്നാണ് മൻസൂർ പാറമ്മേലിന്റെ പോസ്റ്റ്. പത്ത് പതിനഞ്ച് കോഴിയും ഒരു പാക്കറ്റ് ഫ്യൂരഡാനും ഉണ്ടേല്‍ ചുറ്റുമുള്ള ഏതാണ്ട് മുഴുവന്‍ നായകളും പരലോക വാസത്തില്‍ എത്തുമെന്ന് പോസ്റ്റിൽ പറയുന്നു.

    വൈറൽ പോസ്റ്റ് ഇങ്ങനെ:

    തെരുവു നായ സദ്യ
    ആവശ്യമുള്ള സാധനങ്ങള്‍
    1) ചത്ത കോഴി (ഫുള്‍ വേണം) നാലോ അഞ്ചോ എണ്ണം. ഇല്ലേല്‍ കോഴി പീസുകള്‍ ആയാലും മതി
    2) കുരുഡാന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന (ഫ്യൂരഡാന്‍ തരികള്‍ ആവശ്യത്തിന്. വല്ല കൃഷി ആവശ്യത്തിനാണെന്നങ്ങാന്‍ പറഞ്ഞ് വാങ്ങിയാ മതി)
    മതി,ഇത്രയും മതി. കോഴിയുടെ വായിലൂടെ കുറച്ച് ഫ്യൂരഡാന്‍ തരികള്‍ കുത്തി കേറ്റുക, ചിക്കന്‍ പീസാണേല്‍ തുളച്ച് ഉള്ളില്‍ വെച്ചാലും മതി.

    വെെകുന്നേരം മഗ്രിബ് ബാങ്കിന് ശേഷം കാട്ടിന്‍ കുറ്റികള്‍,ഇടവഴികള്‍, നായയുടെ സഞ്ചാര വഴികള്‍ ഒക്കെ സ്പോട്ടുകള്‍ നോക്കി കോഴിയെ സ്ഥാപിക്കുക. ജോലി കഴിഞ്ഞു, ശേഷം വീട്ടില്‍ പോയി നല്ലോണം സോപ്പിട്ട് കഴുകി കുളിച്ച് കിടന്നുറങ്ങുക. പിറ്റേന്ന് രാവിലെ എണീറ്റ് കവലയില്‍ ഇറങ്ങിയാല്‍ ന്യൂസ് കിട്ടും,അവിടെയും ഇവിടെയും ആയി ചത്ത് കിടക്കുന്ന പട്ടികളുടെ വിവരം.

    വേണമെങ്കില്‍ അതിന്‍റെയൊക്കെ ഫോട്ടോ എടുത്ത് പ്രദേശത്തെ ഏതോ സാമൂഹ്യ വിരുദ്ധര്‍ വിഷം കൊടുത്ത് കൊന്നുകളഞ്ഞ ശുനക പുത്രന്‍മാരെ പറ്റി ഒരു മൃഗ സ്നേഹ പോസ്റ്റ് ഫെയ്സ്ബുക്കിലിടാം. പത്ത് പതിനഞ്ച് കോഴിയും ഒരു പാക്കറ്റ് ഫ്യൂരഡാനും ഉണ്ടേല്‍ നിങ്ങടെ ചുറ്റുമുള്ള ഏതാണ്ട് മുഴുവന്‍ നായകളും പരലോക വാസത്തില്‍ എത്തും. (വലിയുപ്പമാരുടെ റസിപ്പി ആണ് )

    മറ്റൊരു കുറിപ്പ്:

    കാഞ്ഞിരത്തിന്റെ തൊലി ചെത്തി ശർക്കര ചേർത്ത് ഇടിച്ച് ഇറച്ചിയിലോ മീനിലോ ചേർത്ത് ആരും റോഡരികിലോ നായ്ക്കൾ കഴിക്കാൻ ഇടയുള്ള ഭാഗങ്ങളിലോ നിക്ഷേപിക്കരുതേ, പാവം തെരുവ് നായ്ക്കൾ ചത്തു പോകും.


    No comments

    Post Top Ad

    Post Bottom Ad