Header Ads

  • Breaking News

    കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ അനധികൃത പൂക്കച്ചവടക്കാരെ ഒഴിപ്പിച്ചു




    കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ അനധികൃ തമായി പൂക്കച്ചവടം നടത്തിയവരെ കോർ പറേഷൻ അധികൃതർ ഇന്നലെ ഒഴിപ്പിച്ചു. പ ഴയ ബസ് സ്റ്റാൻഡിനുള്ളിലാണ് പൂക്കച്ചവടക്കാർക്ക് വില്പനയ്ക്കുള്ള അനുമതി നൽകി യിരുന്നത്. ഇതിനായി അപേക്ഷ നൽകിയ വർക്ക് നമ്പർ തിരിച്ച് സ്റ്റാളുകൾ ഒരുക്കാനു ള്ള സ്ഥാനവും കോർപറേഷൻ നിശ്ചയിച്ചി രുന്നു.

    എന്നാൽ, സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നിടത്ത് റോഡിനോഡ് ചേർന്ന് ചിലർ സ്റ്റാളുകൾ ഒരുക്കുകയായിരുന്നു. സ്റ്റാൻഡിനുള്ളിലെ പൂക്കച്ചവടക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോർപറേഷൻ അധികൃതർ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചത്. ഇവരോട് കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള സ്ഥാനത്തേക്ക് മാറാൻ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad