Header Ads

  • Breaking News

    വനോപഹാർ ഉത്പന്നങ്ങൾ ഓൺലൈനായി ലഭിക്കും: ഫ്‌ളിപ്കാർട്ടും കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷനും കൈകോർക്കുന്നു



    തിരുവനന്തപുരം: കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ വനോപഹാർ ഉത്പന്നങ്ങൾ ഫ്‌ളിപ്കാർട്ട് പ്ലാറ്റ്‌ഫോമിലൂടെ ഓൺലൈനിൽ ലഭ്യമാക്കും. കെഎഫ്ഡിസിയുടെ ഉത്പന്നങ്ങളായ ചന്ദനത്തൈലവും, കാപ്പിയും, ഏലവും കുരുമുളകും അടക്കമുള്ള പ്രകൃതിദത്ത ഉത്പന്നങ്ങൾ വീണ്ടും സീൽ ചെയ്യാവുന്ന പാക്കറ്റുകളിലാണ് കെഎഫ്ഡിസി ഫ്‌ളിപ്കാർട്ട് വഴി മാർക്കറ്റ് ചെയ്യുന്നത്.

    രാജ്യത്ത് എവിടെ നിന്നും ഈ ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാക്കുന്നത്. വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ഫോറസ്റ്റ് കമ്മ്യൂണിറ്റികളുടെ ക്ഷേമത്തിന് വിനിയോഗിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ സാന്നിധ്യത്തിൽ ഫ്‌ളിപ്കാർട്ട് പ്രതിനിധി ഡോ: ദീപു തോമസും കെ.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ ജോർജി പി മാത്തച്ചനും പദ്ധതിയുമായി ബന്ധപ്പെട്ട എംഒയു ഒപ്പുവെച്ചു. കെഎഫ്ഡിസി ചെയർപേഴ്‌സൺ ലതിക സുഭാഷ് അധ്യക്ഷത വഹിച്ചു.

    No comments

    Post Top Ad

    Post Bottom Ad