Header Ads

  • Breaking News

    പഴയങ്ങാടി റയില്‍വേ അടിപാത: എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ കിഫ്ബി ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു




    പഴയങ്ങാടി റയിൽവെ അടിപാതയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എം വിജിൻ എം എൽ എ യും, കിഫ്ബിയുടെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. അടിപാതയിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് പുതിയ അണ്ടർ പാസേജ് നിർമ്മിക്കണമെന്ന വർഷങ്ങളായുള്ള മാടായി - മാട്ടൂൽ പ്രദേശവാസികളുടെ ആവശ്യമാണ് സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിൽ ഉള്ളത്. പുതിയ അടിപ്പാത നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് 2021 ഒക്ടോബറിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലിനും, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും, റയിൽവേക്കും എം വിജിൻ എം എൽ എ നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി എം എൽ എ, കേരള റോഡ്ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ബ്രിഡ്ജസ് വിഭാഗം എക്സി എഞ്ചിനിയർ ഉൾപ്പടെ സംയുക്ത പരിശോധന നടത്തുകയും നിലവിലുള്ള അണ്ടര്‍പാസിന് സമീപത്തായി പുതിയ അടിപ്പാത നിര്‍മ്മിക്കുകയാണ് ശാശ്വത പരിഹാരമെന്ന് അറിയിക്കുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി അടിപാത നിര്‍മ്മാണത്തിന് 4.16 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റും അതോടൊപ്പം അടിപ്പാതയിൽ ഉണ്ടായേക്കാവുന്ന മഴവെള്ളത്തെ ഡ്രെയിനൗട്ട് ചെയ്യുന്നതിനായി സംബ്ടാങ്കും, പുഴയിലേക്ക് ഓവുചാൽ നിർമ്മാണവും, അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ, നിലവിലുള്ള റോഡ് അറ്റകുറ്റപണി എന്നിവ ഉൾപ്പടെ ആകെ എസ്റ്റിമേറ്റ് 6 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി കേരള റോഡ് ഫണ്ട് ബോർഡ് ഭരണാനുമതിക്കായി സംസ്ഥാന സർക്കാരിൽ സമർപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ ജനങ്ങളുടെ ആവശ്യം കണ്ട് അതിൻ്റെ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുന്നതിൻ്റെ ഭാഗമായിട്ടാണ് കിഫ്ബി ഉദ്യോഗസ്ഥരുടെ സന്ദർശനം. എം എൽ എ യോടൊപ്പം കിഫ്ബിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കെ പി പുരുഷോത്തമൻ, അസിസ്റ്റൻ്റ് പ്രൊജക്ട് മാനേജർ വി ടി രാഹുൽ, കെ.ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷിബു കൃഷ്ണരാജ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മനോജ് കുമാർ കെ.വി, അസിസ്റ്റൻറ് എഞ്ചിനിയർ ജയദീപ് കെ, പ്രൊജക്ട് എഞ്ചിനിയർ അനൂപ് മോഹൻ, വി വിനോദ്, പി ജനാർദ്ദനൻ, എ ടി പി മുഹമ്മദ് ഷബീർ, സി ഷംസുദ്ദീൻ എന്നിവരും ഉണ്ടായിരുന്നു.


    No comments

    Post Top Ad

    Post Bottom Ad