Header Ads

  • Breaking News

    പഴയങ്ങാടി റെയിൽവേ അണ്ടർ ബ്രിഡ്ജിൻ്റെ ശോചനീയാവസ്ഥ; തിങ്കളാഴ്ച മുസ്ലിം ലീഗ് പി.ഡബ്ള്യു.ഡി ഓഫിസിലേക്ക് മാർച്ച് നടത്തും...





    പഴയങ്ങാടി റെയിൽവെ അണ്ടർ ബ്രിഡ്ജിന്റെ വീതി ക്കുറവ് കാരണം നിരന്തരം അനുഭവപ്പെടുന്ന വാഹന ഗതാഗതക്കുരുക്ക് ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ പോലും സാരമായി ബാധിക്കുന്നതിനെ തുടന്ന് കല്യാശേരി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി തിങ്കളാഴ്ച പഴയങ്ങാടി പി.ഡബ്ള്യു.ഡി ഓഫിസിലേക്ക് മാർച്ച് നടത്തും.രാവിലെ 10 മ ണിക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉത്ഘാടനം ചെയ്യും
     തുടർന്ന് എരിപുരം പി.ഡബ്ളു ഡി ഓഫീസിന് മുമ്പിൽ ബഹുജന മാർച്ചിനെ ജില്ലാ ലീഗ് ജനറൽ സിക്രട്ടറി അബ്ദുൽ കരീം ചേലേരി അഭിസംബോധനം ചെയ്യും പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് വാർത്ത സമ്മേളനത്തിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്
    എസ് .കെ.പി സക്കരിയ്യ, എ.പി. ബദുറുദ്ദീൻ മാടായി പഞ്ചായത്ത് ലീഗ് ജനറൽ സിക്രട്ടറി എസ്.യു. റഫീക്ക്, പി.വി. ഗഫൂർ എന്നിവർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad