Header Ads

  • Breaking News

    വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍



    അപേക്ഷ ക്ഷണിച്ചു 

    പ്രൊസസിംഗ് ആന്റ് ഡാറ്റാ എൻട്രി എന്നിവയിലേക്കും ഡിപ്ലോമ കോഴ്സുകളായ അഡ്വാൻസ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയ്ന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. താൽപ്പര്യമുള്ളവർ തളിപ്പറമ്പ് മുൻസിപ്പാലിറ്റി ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ കെൻട്രോൺ സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0984 7915099, 0460 2205474

    ഐടിഐ അവാർഡ് ദാനം 17ന്

    2022ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് വിജയികൾക്ക് സെപ്റ്റംബർ 17ന് എൻ സി വി ടി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും . 100 ശതമാനം വിജയം നേടിയ പേരാവൂർ ഗവ.ഐ ടി ഐ യിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മികച്ച ട്രെയിനികൾക്കുള്ള ഉപഹാരവും രാവിലെ 11 മണിക്ക് ഐ ടി ഐ ഓഡിറ്റോറിയത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ വിതരണം ചെയ്യും. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ ചന്ദ്രൻ അധ്യക്ഷത വഹിക്കും. തുടർന്ന് ട്രെയിനികളുടെ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.

    ജലജീവൻ മിഷൻ: താൽക്കാലിക നിയമനം

    കേരള ജല അതോറിറ്റിയുടെ കണ്ണൂർ ഡിവിഷൻ ഓഫീസിനു കീഴിൽ ജലജീവൻ മിഷന്റെ 2022-23ലെ പ്രവൃത്തികളുടെ സഹായ പ്രവർത്തനങ്ങൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത: സിവിൽ/മെക്കാനിക്കൽ ബിരുദം. അഭിമുഖത്തിന് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം സെപ്റ്റംബർ 22ന് രാവിലെ 10 മണിക്ക് കണ്ണൂർ താണ വാട്ടർ അതോറിറ്റി ഡബ്ല്യു എസ് ഡിവിഷൻ ഓഫീസിൽ ഹാജരാവുക. ഫോൺ : 0497 2706837

    സർവ്വെയർ: എഴുത്തു പരീക്ഷ 18ന്

    സർവേയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവ്വെ ജോലികൾക്കായി താൽക്കാലിക നിയമനത്തിന് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽനിന്ന് ലഭ്യമായ സർവേയർമാരുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 18 ഞായർ ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിങ് കോളേജിൽ എഴുത്തുപരീക്ഷ നടക്കും. ഹാൾടിക്കറ്റ് തപാലിൽ ലഭിക്കാത്തവർക്ക് http://entebhoomi.kerala.gov.in പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

    സീറ്റ് ഒഴിവ്

    തലശ്ശേരി ഗവ.കോളേജിൽ എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിൽ എസ് സി, എസ് ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവ്. അർഹരായ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 19ന് രാവിലെ 9.30ന് കോളേജിൽ ഹാജരാകണം. ഫോൺ: 0490 2966800.

    എൻട്രൻസ് പരിശീലനത്തിന് ധനസഹായം

    ഈ വർഷത്തെ കേരള സിലബസ് പ്ലസ്ടു പരീക്ഷയിൽ സയൻസ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡിൽ പാസായ പട്ടികജാതി വിദ്യാർഥികൾക്ക് ഒരു വർഷത്തെ മെഡിക്കൽ/എഞ്ചിനീയറിങ് എൻട്രൻസ് പരിശീലനത്തിന് അംഗീകൃത സ്ഥാപനത്തിൽ ചേർന്ന് പഠിക്കാൻ ധനസഹായം അനുവദിക്കുന്നു. സ്ഥാപനങ്ങളുടെ പട്ടിക ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. താൽപര്യമുള്ളവർ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് കോപ്പി, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഒക്ടോബർ 15നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. വരുമാന പരിധി ആറ് ലക്ഷം രൂപ. ഫോൺ: 0497 2700596.

    റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

    കണ്ണൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് തസ്തികയിലേക്ക് (എസ് ടി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് കാറ്റഗറി നമ്പർ 339/2019) പി എസ് സി നടത്തിയ പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

    റീ ടെണ്ടർ

    എടക്കാട് അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ് ഉപയോഗത്തിലേക്ക് ടാക്‌സി പെർമിറ്റുള്ള ജീപ്പ്/ കാർ വാടകക്ക് നൽകാൻ തയ്യാറുള്ള വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. സെപ്റ്റംബർ 30ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2852100.

    ലേലം

    കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ആറളം അംശം ദേശത്തെ പ്രൊ.സ.67ൽ പെട്ട 0.3358 ഹെക്ടർ സ്ഥലവും അതിലുൾപ്പെട്ട സകലതും സെപ്റ്റംബർ 20ന് രാവിലെ 11.30 ന് ആറളം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ആറളം വില്ലേജ് ഓഫീസിലും ഇരിട്ടി താലൂക്ക് ഓഫീസിലും ലഭിക്കും.

    പോളിടെക്നിക് ലാറ്ററൽ എൻട്രി സ്പോട്ട് പ്രവേശനം

    കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ്, തോട്ടടയിൽ 2022-23 അധ്യയനവർഷത്തിലെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് (ലാറ്ററൽ എൻട്രി) ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 20ന് സ്പോട്ട് അഡ്മിഷൻ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let. സന്ദർശിക്കുക.

    കണ്ണൂർ ദസറ സംഘാടക സമിതി യോഗം

    ‘കണ്ണൂർ ദസറ’ യുടെ സംഘാടക സമിതി യോഗം സെപ്റ്റംബർ 18 ഞായർ വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചേരുമെന്ന് മേയർ അഡ്വ.ടി ഒ മോഹനൻ അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad