Header Ads

  • Breaking News

    384 അവശ്യ മരുന്നുകളുടെ പട്ടിക പുറത്തിറക്കി കേന്ദ്ര സർകാർ; ഇവയ്ക്ക് വില കൂട്ടുന്നതിന് നിയന്ത്രണം; 4 കാൻസർ പ്രതിരോധ മരുന്നുകളും ഇടം നേടി; മുൻ ലിസ്റ്റിൽ നിന്ന് 24 എണ്ണം ഒഴിവാക്കി




     


    അവശ്യ മരുന്നുകളുടെ ദേശീയ പട്ടിക കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പുറത്തിറക്കി. 2015ലെ പട്ടിക പുതുക്കിയാണ് പുതിയ ലിസ്റ്റ് പുറത്തിറക്കിയത്. 34 പുതിയ മരുന്നുകൾ ഉൾപെടുത്തുകയും 24 മരുന്നുകൾ നീക്കം ചെയ്യുകയും ചെയ്തു. പൊതുജനാരോഗ്യത്തിനായി ഉപയോഗിക്കുന്ന മരുന്നുകളും ഈ പട്ടികയിൽ ഉൾപെടുന്നു. ആകെ 384 മരുന്നുകളാണ് ഇത്തവണ പട്ടികയിൽ ഉൾപെടുത്തിയിരിക്കുന്നത്. 140 യോഗങ്ങൾക്ക് ശേഷമാണ് 350 വിദഗ്ധർ ഈ പുതിയ പട്ടിക തയ്യാറാക്കിയത്.
      
    ഏഴ് വർഷത്തിന് ശേഷം, നാല് കാൻസർ പ്രതിരോധ മരുന്നുകൾ ഉൾപെടെ 34 പുതിയ മരുന്നുകൾ ഈ പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ട്. 2015-ലെ ലിസ്റ്റിൽ 376 മരുന്നുകൾ ഉൾപെട്ടിരുന്നു, എന്നാൽ പുതുക്കിയതിന് ശേഷം 24 മരുന്നുകൾ ഈ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തു. ഫലപ്രാപ്തി, സുരക്ഷ, ഗുണമേന്മ, ചികിത്സയുടെ ആകെ ചിലവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അവശ്യ മരുന്നുകളുടെ ദേശീയ പട്ടിക തയ്യറാക്കിയിട്ടുള്ളത്.

    അവശ്യമരുന്നുകളുടെ ദേശീയ പട്ടിക ആദ്യമായി തയ്യാറാക്കിയത് 1996-ലാണ്. ഇതിന് ശേഷം 2003, 2011, 2015 വർഷങ്ങളിൽ ഇത് മാറ്റി, ഇപ്പോൾ ഈ പട്ടിക 2022 വർഷത്തിൽ അഞ്ചാം തവണ പരിഷ്കരിച്ചു. ഈ പട്ടിക ജനങ്ങൾക്ക് ഉപയോഗപ്രദമാണ്. ഈ മരുന്നുകളുടെ പരമാവധി വില സർകാർ നിയന്ത്രണത്തിലായിരിക്കും. ഈ പട്ടികയിൽ ഉൾപെട്ട മരുന്നുകളുടെ വില ഒരു വർഷത്തിൽ 10% ത്തിൽ കൂടുതൽ വർധിപ്പിക്കാൻ ഫാർമസ്യൂടികൽ കംപനികൾക്ക് കഴിയില്ല.

    മെറോപെനം പോലുള്ള ആൻറിബയോടികുകൾ ഈ പട്ടികയിൽ ചേർത്തിട്ടുണ്ട്. ഇതുകൂടാതെ, പുകവലി നിർത്തലാക്കുന്ന നികോടിൻ റീപ്ലേസ്‌മെന്റ് തെറാപിയും വിരകളെ കൊല്ലാനുള്ള ഐവർമെക്റ്റിനും പട്ടികയിലുണ്ട്. എറെത്രോമൈസിൻ പോലുള്ള ആൻറിബയോടികുകൾ ഈ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ അസിഡിറ്റി മരുന്നായ റാനിറ്റിഡിനെയും ഒഴിവാക്കിയിട്ടുണ്ട്. അടുത്തിടെ, ഈ മരുന്നിന്റെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതുകൂടാതെ, കോവിഡ് പ്രതിരോധത്തിനുള്ള മരുന്നുകൾ നിലവിൽ ഇതിൽ ഉൾപെടുത്തിയിട്ടില്ല, കാരണം അവ അടിയന്തര ഉപയോഗ അനുമതിയോടെയാണ് ലഭ്യമാക്കുന്നത്. അവയെക്കുറിച്ച് ഇനിയും പഠിക്കേണ്ടതുണ്ട്.

    No comments

    Post Top Ad

    Post Bottom Ad