Header Ads

  • Breaking News

    Chingam-1 | ഇന്ന് കർഷകദിനം; വിപുലമായി ആഘോഷിക്കാന്‍ കൃഷിവകുപ്പ്





    കൊല്ലവര്‍ഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തില്‍ കര്‍ഷകദിനമായാണ് ആചരിച്ചുവരുന്നത്. കർഷകദിനം വിപുലമായി ആചരിക്കാനാണ് കൃഷിവകുപ്പ് തീരുമാനം. ഞങ്ങൾ‌ കൃഷിയിലേക്ക് എന്ന പേരിൽ ഒരു ലക്ഷം കൃഷിയിടങ്ങള്‍ക്ക് ഇന്ന് തുടക്കമിടും. എല്ലാ ചടങ്ങുകളും മൊബൈലില്‍ ചിത്രീകരിക്കണമെന്നും യൂ ട്യൂബ് ചാനല്‍ തുടങ്ങി വീഡിയോകള്‍ അപ്‍ലോഡ് ചെയ്യണമെന്നുമാണ് കൃഷി ഓഫീസര്‍മാര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
    കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു.

    ഈ ദിവസം മികച്ച കര്‍ഷകര്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും പുരസ്‌കാരങ്ങള്‍ നല്‍കി വരുകയും ചെയ്യുന്നു. കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകാരപ്രദമാണ്.

    കേരളത്തില്‍ ചിങ്ങം 1 ആണ് കര്‍ഷകദിനം ആചരിക്കുന്നതെങ്കിലും ഇന്ത്യയിലാകെ ഡിസംബര്‍ 23 ആണ് കര്‍ഷകദിനം. ലോകഭക്ഷ്യദിനം കൂടിയായ അന്ന് കര്‍ഷക നേതാവായിരുന്ന മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംങിന്റെ ജന്മദിനമാണ്. കാര്‍ഷിക മേഖലയില്‍ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ഭരണകര്‍ത്താവായിരുന്നു അദ്ദേഹം.


    No comments

    Post Top Ad

    Post Bottom Ad