Header Ads

  • Breaking News

    വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍



    കൂടിക്കാഴ്ച ആഗസ്റ്റ് 31ന്

    തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജി വി എച്ച് എസ് എസ്, വി എച്ച് എസ് ഇ വിഭാഗത്തിൽ ഫിസിക്‌സ് നോൺ വൊക്കേഷണൽ ടീച്ചറെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 31ന് രാവിലെ 11 മണിക്ക് സ്‌കൂളിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ 9947523131.

    അപേക്ഷ ക്ഷണിച്ചു

    കണ്ണൂർ ആത്മ രാസവള കീടനാശിനി ചില്ലറ വിൽപനശാലകൾ തുടങ്ങുന്നവർക്ക്/ നടത്തുന്നവർക്കായി ഡിപ്ലോമ ഇൻ അഗ്രികൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്‌സ് കോഴ്‌സ് നടത്തുന്നു. താൽപര്യമുള്ളവർ സെപ്റ്റംബർ 15നകം അതത് പഞ്ചായത്തിലെ കൃഷിഭവനുകളിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0490 2365154.

    റേഷൻകട സ്ഥിരം ലൈസൻസി:
    അപേക്ഷ ക്ഷണിച്ചു

    ജില്ലയിൽ ഒഴിവുള്ള 27 റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എസ് എൽ സി പാസായ എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബർ 26ന് വൈകീട്ട് മൂന്ന് മണിക്കകം ജില്ലാ സപ്ലൈ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: ജില്ലാ സപ്ലൈ ഓഫീസ്-0497 2700552, താലൂക്ക് സപ്ലൈ ഓഫീസ് കണ്ണൂർ-0497 2700091, തളിപ്പറമ്പ്-0460 2203128, തലശ്ശേരി-0490 2343714, ഇരിട്ടി-0490 2494930, പയ്യന്നൂർ-04985 299677.

    പി ജി സ്‌പോട്ട് അഡ്മിഷൻ

    ഐ എച്ച് ആർ ഡിയുടെ പട്ടുവം കയ്യംതടം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം എസ് സി കമ്പ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 30ന് അപേക്ഷ കോളേജിൽ സമർപ്പിക്കണം. ഫോൺ: 8547005048, 7012798048.


    ക്വട്ടേഷൻ

    കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പിൽ കോംപോണന്റ് ഓർഗനൈസർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 13ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.

    കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വകുപ്പിൽ ക്രിക്കറ്റ് സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 14ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

    അസി. പ്രൊഫസർ നിയമനം

    കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ദ്രവ്യ ഗുണവകുപ്പിൽ കരാറടിസ്ഥാനത്തിൽ അസി. പ്രൊഫസറെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും ആധാർകാർഡ്, പാൻകാർഡ്, എന്നിവയുടെ പകർപ്പും ബയോഡാറ്റയും സഹിതം സെപ്റ്റംബർ 1ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാവുക. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പി ജി. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. ഫോൺ: 0497 2801167.

    സ്‌പെഷ്യൽ എജുക്കേറ്ററുടെ ഒഴിവ്

    സമഗ്രശിക്ഷാ കേരളം ജില്ലയിലെ ബി ആർ സി കളിൽ സെക്കണ്ടറി വിഭാഗത്തിൽ സ്‌പെഷ്യൽ എജുക്കേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം സെപ്റ്റംബർ അഞ്ച് വൈകീട്ട് അഞ്ചിന് മുമ്പ് എസ് എസ് കെ ജില്ലാ ഓഫീസിൽ എത്തിക്കണം. ഫോൺ: 0497 2707993

    ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തി

    പെരിങ്ങോം ഗവ. ഐ ടി ഐ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വെൽഡർ ട്രേഡ് പാസായ വിദ്യാർഥികൾക്കായി ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തി. പ്രിസ് ഗ്ലോബൽ കമ്പനിയുമായി സഹകരിച്ചാണ് റിക്രൂട്ട്‌മെന്റ് നടത്തിയത്. അമ്പതോളം പേർ പങ്കെടുത്തു. സീനിയർ ഇൻസ്ട്രക്ടർമാരായ കെ മനോജ്, എം ഹാരീസ്, ജൂനിയർ ഇൻസ്ട്രക്ടർമാരായ ടി ടി വി പവിത്രൻ, ടി പി സന്ദീപ് എന്നിവർ നേതൃത്വം നൽകി.

    കെ ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

    ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ 2017 മുതൽ 2022 ഫെബ്രുവരി വരെ കെ ടെറ്റ് പരീക്ഷ വിജയിച്ച് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന പൂർത്തീകരിച്ചവരുടെ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും . ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 30 വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രാവിലെ 10.30 മുതൽ വൈകിട്ട് നാല് മണി വരെയാണ് വിതരണം.

    അധ്യാപക നിയമനം

    ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്ത്മാറ്റിക്സ് വിഭാഗത്തിൽ താൽക്കാലിക ടീച്ചർ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ സെപ്റ്റംബർ ആറിനകം സ്‌കൂളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9447547873.

    ലേലം

    കണ്ണൂർ ഗവ.ഐ ടി ഐയിലെ ഉപയോഗശൂന്യമായ വിവിധ സാധന സാമഗ്രികൾ സെപ്റ്റംബർ 13ന് വൈകിട്ട് മൂന്ന് മണിക്ക് ലേലം ചെയ്യും. ഫോൺ: 0497 2835183.

    ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സെപ്റ്റംബറിൽ തുടങ്ങും

    കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന് സെപ്റ്റംബറിൽ ജില്ലയിൽ തുടക്കമാവും. ജില്ലയിൽ ആദിവാസി, തീരദേശ മേഖലകളിലും ന്യൂനപക്ഷ, പട്ടികജാതി മേഖലകളിലും ഊന്നൽ കൊടുത്തുകൊണ്ട് പദ്ധതി നടപ്പാക്കാൻ ജില്ലാ സാക്ഷരതാ സമിതി തീരുമാനിച്ചു. കണ്ണൂർ കോർപ്പറേഷൻ, തലശ്ശേരി നഗരസഭ, ഇരിട്ടി നഗരസഭ, തൃപ്പങ്ങോട്ടൂർ, ചിറ്റാരിപ്പറമ്പ്, പാട്യം, കോളയാട്, പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, മാലൂർ, തില്ലങ്കേരി, ആറളം, അയ്യൻകുന്ന്, പായം, ഉളിക്കൽ, പടിയൂർ, ഇരിക്കൂർ, പയ്യാവൂർ, എരുവേശ്ശി, നടുവിൽ, ചപ്പാരപ്പടവ്, ആലക്കോട്, ഉദയഗിരി, പെരിങ്ങോം, ചെറുപുഴ, രാമന്തളി, മാട്ടൂൽ, മാടായി, ചെറുകുന്ന്, അഴീക്കോട്, മുഴപ്പിലങ്ങാട്, ന്യൂ മാഹി ഗ്രാമപഞ്ചായത്തുകൾ എന്നിവയെ പദ്ധതിക്കായി തെരഞ്ഞെടുത്തു. സെപ്റ്റംബർ ആദ്യവാരം സംഘാടക സമിതികൾ ചേരും. ക്ലാസെടുക്കാൻ സന്നദ്ധപ്രവർത്തകരായ ഇൻസ്ട്രക്ടർമാരെ കണ്ടെത്തും. വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ലൈബ്രറി കൗൺസിൽ, എൻ എസ് എസ് തുടങ്ങിയവരുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. ദേശീയ സാക്ഷരതാമിഷൻ മാർഗനിർദേശങ്ങൾ അനുസരിച്ചും കേരളത്തിന്റെ സവിശേഷതകളെ ഉൾക്കൊണ്ടും ജനകീയ കാമ്പയിൻ ആണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ കാലയളവ് 2022-23 മുതൽ 2026-27 വരെയായിരിക്കും.


    No comments

    Post Top Ad

    Post Bottom Ad