Header Ads

  • Breaking News

    കണ്ണൂരിൽ മിനി ജോബ് ഫെയർ



    കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ഞ്ചേിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തുന്നു.

    കോളേജ് ലക്ചറർ (ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാവൽ ആന്റ് ടൂറിസം, കോമേഴ്സ്, ഇംഗ്ലീഷ്), ലൈബ്രേറിയൻ, കോളേജ്/ സ്‌കൂൾ അഡ്മിനിസ്ട്രേഷൻ, സ്‌കൂൾ അധ്യാപകർ ( കോമേഴ്സ്, ഇംഗ്ലീഷ്), ബിസിനസ് ഡവലപ്മെന്റ് മാനേജർ, മാർക്കറ്റിങ് മാനേജർ, കണ്ടന്റ് റൈറ്റർ, റിക്രൂട്ടർ, ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, മെന്റ്‌റർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
    യോഗ്യത: എംടിടിഎം/എംബിഎ ഇൻ ട്രാവൽ ആന്റ് ടൂറിസം, എം കോം, എംബിഎ ഇൻറർനാഷണൽ ബിസിനസ്/ എച്ച് ആർ, എം എ ഇംഗ്ലീഷ്, എംഎൽഐഎസ്സി/ ബിഎൽഐഎസ്സി, എം എ (ഇക്കണോമിക്സ്) ബി എഡ്, ഡിഗ്രി, പ്ലസ്ടു.
    താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് സഹിതം വന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം.

    No comments

    Post Top Ad

    Post Bottom Ad