Header Ads

  • Breaking News

    സപ്ലൈകോയുടെ ഓണം ഫെയറിന് കണ്ണൂരില്‍ തുടക്കം



    ഓണത്തെ വരവേല്‍ക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഓണം ജില്ലാ ഫെയറിന് കണ്ണൂരില്‍ തുടക്കമായി. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ ഏഴ് വരെ പൊലീസ് സഭാ ഹാളിലാണ് ഓണം ഫെയര്‍.
    ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും മിതമായ വിലക്ക് ലഭ്യമാക്കി വിപണിയിലെ വിലവര്‍ദ്ധനവ് പിടിച്ചുനിര്‍ത്തുകയാണ് ലക്ഷ്യം. അവശ്യസാധനങ്ങള്‍ക്ക് സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ  ലഭിക്കുന്ന ഓണക്കാല സ്‌പെഷ്യല്‍ സബ്‌സിഡി ഇവിടെയും ലഭിക്കും. ചെറുപയര്‍ (കിലോ 74 രൂപ), ഉഴുന്ന് പരിപ്പ് (66രൂപ), കടല(43 രൂപ), വന്‍ പയര്‍(45 രൂപ), പരിപ്പ്(65 രൂപ), ഉണക്ക് മുളക്(75 രൂപ), മല്ലി(79 രൂപ), പഞ്ചസാര(22 രൂപ), ജയ അരി(25 രൂപ ), കുറുവ അരി(25 രൂപ), മാവേലി പച്ചരി(23 രൂപ), മാവേലി മട്ട അരി(24 രൂപ), എഫ് സി ഐ പച്ചരി(23 രൂപ) എഫ് സി ഐ പുഴുങ്ങലരി(25 രൂപ) ശബരി വെളിച്ചെണ്ണ അര ലിറ്റര്‍(46 രൂപ) തുടങ്ങിയവക്കാണ് സബിസിഡിയുള്ളത്. റേഷന്‍ കാര്‍ഡുമായി എത്തുന്നവര്‍ക്കാണ് അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവ് ലഭിക്കുക. ഒരു കാര്‍ഡില്‍ ഒരു തവണ മാത്രമേ സാധനങ്ങള്‍ വാങ്ങാനാകു. ഫാന്‍, മിക്‌സി, പ്രഷര്‍ കുക്കര്‍ തുടങ്ങിയ ഗ്യഹോപകരണങ്ങളും വില്‍പ്പനക്കുണ്ട്.
    ജില്ലാ സപ്ലൈ ഓഫീസര്‍ കെ അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. സപ്ലൈകോ ജില്ലാ അസിസ്റ്റന്റ് മാനേജര്‍ മാധവന്‍ പോറ്റി, ജില്ലാ ജൂനിയര്‍ മാനേജര്‍ പി ഗംഗാധരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. രാവിലെ 9.30 മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തന സമയം.

    No comments

    Post Top Ad

    Post Bottom Ad