Header Ads

  • Breaking News

    പോരടിച്ച് ഗവർണറും സർക്കാരും,താൻ ഒപ്പിടാതെ ബിൽ നിയമമാകില്ലെന്ന് ഗവർണർ,ചാൻസലറുടെ അധികാരം വെട്ടാനുറച്ച് സർക്കാരും





    തിരുവനന്തപുരം : ഗവർണർ - സർക്കാർ പോര് പാരമ്യത്തിൽ . എന്ത് ബിൽ സർക്കാർ പാസാക്കിയാലും ഗവർണർ ഒപ്പിടാതെ നിയമം ആകില്ലെന്ന ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് സർക്കാരിന് ഉള്ള മുന്നറിയിപ്പ് ആണ്. പ്രിയ വർഗീസിന്റെ വിവാദ നിയമനത്തിൽ കണ്ണൂർ വി സി ക്ക് എതിരെ ഗവർണർ ഉടൻ നടപടി സ്വീകരിക്കും. അതെ സമയം വി സി നിയമനത്തിൽ ചാൻസലറുടെ അധികാരം കവറുന്ന ബില്ലുമായി മുന്നോട് പോകാൻ ആണ് സർക്കാർ നീക്കം

    കണ്ണൂർ സർവകലാശാല വിവാദത്തിൽ സർക്കാരിനെതിരായ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാലയിൽ സ്വജന പക്ഷപാതം നടക്കുന്നുവെന്ന് ഗവർണർ ആരോപിച്ചു. ചാൻസലർ ആയ തന്നെ ഇരുട്ടിൽ നിർത്തുന്നു. കണ്ണൂർ സർവകലാശാലയിൽ ഗുരുതര ചട്ട ലംഘനം നടക്കുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി. തനിക്ക് ചാൻസലറുടെ അധികാരം ഉള്ള കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. 

    കണ്ണൂർ സർവകലാശാലയിൽ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നു എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ഗവർണർ വ്യക്തമാക്കി. തന്നെ മാത്രം ഇരുട്ടിൽ നിർത്തുന്നു. ചിലത് ഒളിപ്പിക്കാൻ ഉണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ ഇത് നിത്യ സംഭവം ആയിരിക്കുന്നു. ചട്ടലംഘന പരമ്പര തന്നെ കണ്ണൂരിൽ നടക്കുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി.  

    സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യസ മേഖലയിൽ രാഷ്ട്രീയ അതിപ്രസരം കാരണം പ്രശ്നങ്ങൾ ഉണ്ടെന്ന് ഗവർണർ പറഞ്ഞു. ഇക്കാര്യത്തിൽ വിദഗ്‍ധർ ആശങ്ക അറിയിച്ചു. മിടുക്കരായ വിദ്യാർഥികൾ കൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ്. ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറ‍ഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad