Header Ads

  • Breaking News

    ഓണക്കാല പച്ചക്കറികൾ നേരിട്ട് വിൽക്കാം



    ജില്ലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ഓണക്കാല പച്ചക്കറികൾക്ക് വിപണിയൊരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ കാർഷിക പരമ്പരാഗത വ്യാവസായിക ഉൽപ്പന്ന പ്രദർശന വിപണന മേളയിൽ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ നേരിട്ട് വിറ്റഴിക്കാം. അതത് കൃഷിഭവനുകളുമായി ബന്ധപ്പെട്ട് ഇവയുടെ വിപണി ഉറപ്പിക്കാം. ഇതിനായി രണ്ട് സ്റ്റാളുകളാണ് കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന മേളയിൽ ഒരുക്കിയിട്ടുള്ളത്.
    സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, വ്യവസായ വകുപ്പിന് കീഴിലുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾ, പരമ്പരാഗത ഉത്പന്നങ്ങൾ, റിബേറ്റോടെയുള്ള കൈത്തറി ഉത്പന്നങ്ങൾ, ജില്ലാ പഞ്ചായത്തിന്റെ ഫാമുകൾ, മില്ലുകളിൽ എന്നിവിടങ്ങളിൽ നിന്നും നേരിട്ടെത്തിക്കുന്ന കാർഷിക ഉത്പന്നങ്ങൾ, കരകൗശല നിർമാണ വസ്തുക്കൾ എന്നിവ സജ്ജീകരിച്ച 125 സ്റ്റാളുകൾ മേളയിലുണ്ട്. സെപ്റ്റംബർ ഏഴ് വരെയാണ് മേള. പ്രവേശം സൗജന്യമാണ്.

    No comments

    Post Top Ad

    Post Bottom Ad