Header Ads

  • Breaking News

    ജിഎസ്ടി: നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാൻ സാധ്യത



    നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്താൻ തീരുമാനിച്ചതോടെ ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കാൻ സാധ്യത. നിലവിൽ, തൈര്, മോര് എന്നിവയ്ക്ക് ജിഎസ്ടി ഈടാക്കിയിരുന്നില്ല. പുതിയ റിപ്പോർട്ടുകൾ പ്രകാരം, പായ്ക്കറ്റിലാക്കി വിൽക്കുന്ന തൈരിനും മോരിനും 5 ശതമാനത്തോളമാണ് ജിഎസ്ടി ഈടാക്കുക.

    തൈര്, മോര് എന്നിവയ്ക്ക് പുറമേ, ലസി, പനിനീർ, തേൻ, ശർക്കര, പപ്പടം തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും ജിഎസ്ടി ഏർപ്പെടുത്തും. 200 ഗ്രാം മിൽമ തൈരിന് 28 രൂപയാണ് വില. ജിഎസ്ടി ഏർപ്പെടുത്തിയാൽ ഒന്നര രൂപയോളം വർദ്ധിക്കും. എന്നാൽ, വില വർദ്ധനവ് സംബന്ധിച്ച അന്തിമ തീരുമാനം മിൽമ അറിയിച്ചിട്ടില്ല. മറ്റു ബ്രാൻഡുകളുടെ വില വർദ്ധനവ് 18 മുതലാണ് പ്രാബല്യത്തിൽ വരുന്നത്.

    റിപ്പോർട്ടുകൾ പ്രകാരം, ഫ്രീസ് ചെയ്തതല്ലാത്ത, പായ്ക്കറ്റിലാക്കി വിൽക്കുന്ന ഇറച്ചി, മീൻ എന്നിവയ്ക്കും ജിഎസ്ടി ഏർപ്പെടുത്തും. കൂടാതെ, പായ്ക്കറ്റിലാക്കി വിൽക്കുന്ന ഗോതമ്പുപൊടി, ധാന്യപ്പൊടി തുടങ്ങിയവയ്ക്കും ജിഎസ്ടി ഈടാക്കാനാണ് തീരുമാനം.


    No comments

    Post Top Ad

    Post Bottom Ad