Header Ads

  • Breaking News

    ടി.എസ്​.എസ്​.സി അംഗീകാരത്തോടെ ബ്രിഡ്​കോയുടെ ടെലികോം കോഴ്സുകൾ


    ന്യൂഡൽഹി:

    പുതിയ ദേശീയ നയത്തിന്‍റെ ചുവട് പിടിച്ച് ടെലികോം സെക്റ്റർ സ്കിൽ കൗൺസിൽ (ടി.എസ്​.എസ്​.സി) സഹകരണത്തോടെ ​ബ്രിറ്റ്​കോ ആൻഡ്​ ബ്രിഡ്​കോ, സ്കൂൾ കോളജ് വിദ്യാർഥികൾ തൊട്ട്​ മുതിർന്നവർ വരെയുള്ളവർക്ക്​ അന്തർദേശീയ നിലവാരത്തിലുള്ള ടെലികോം കോഴ്സുകൾ ആരംഭിക്കുന്നു. വിദ്യാർഥികൾക്ക് വിദേശത്ത്​ പുതിയ തൊഴിൽ അവസരങ്ങൾ തുറന്നു കിട്ടാനുതകുന്ന തരത്തിൽ വൈദഗ്ധ്യ പരിശീലനം നൽകുന്ന പാഠ്യപദ്ധതിയാണ്​ ബ്രിറ്റ്​കോ ആൻഡ്​ ബ്രിഡ്​കോ തയാറാക്കിയിരിക്കുന്നത് എന്ന് ടെലികോം സെക്റ്റർ സ്കിൽ കൗൺസിൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അരവിന്ദ്​ ബാലി ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടി.എസ്.എസ്.സിയും ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോയും സംയുക്തമായാണ് കോഴ്സ് നടത്തുന്നത്.


    കേന്ദ്ര സർക്കാർ മാനദണ്ഡഡങ്ങൾ അനുസരിച്ചുള്ള കോഴ്​സുകൾ അന്താരാഷ്ട്ര നിലവാരത്തിലുള്ളതായതിനാൽ മധ്യേഷ്യക്ക്​ പുറമെ ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിലും തൊഴിൽ, സംരംഭകത്വ അവസരങ്ങൾ ലഭിക്കുമെന്ന്​ ബാലി പറഞ്ഞു. സ്ഥാപന പരിശീലനത്തിന് പുറമെ സംരംഭകത്വ മാർഗനിർദേശവും കോഴ്സിന്‍റെ ഭാഗമാണെന്ന് ബ്രിറ്റ്കോ ആൻഡ് ബ്രിഡ്‌കോ മാനേജിങ് ഡയരക്ടർ മുത്തു കോഴിച്ചെന പറഞ്ഞു. എക്സിക്യൂട്ടീവ്​ ഡയരക്ടർ എൻ. ഉണ്ണികൃഷ്​ണൻ, ന്യൂഡൽഹി ഐ.എം.പി.ടി എം.ഡി വി.പി.എ കുട്ടി എന്നിവരും വാർത്താസമ്മേളനത്തിൽ പ​​ങ്കെടുത്തു 

    No comments

    Post Top Ad

    Post Bottom Ad