Header Ads

  • Breaking News

    വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍



    ആഫ്റ്റർ കെയർ ഹോമിൽ നിയമനം
     
    തലശ്ശേരി ഗവ. ആഫ്റ്റർ കെയർ ഹോമിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു. ഏഴാം ക്ലാസ് യോഗ്യതയുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. ക്ഷേമ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 18നും 40നും ഇടയിൽ. താൽപര്യമുള്ളവർ ജൂലൈ ഏഴിന് ഉച്ചക്ക് 12 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം തലശ്ശേരി എരഞ്ഞോളി പാലം ആഫ്റ്റർ കെയർ ഹോമിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0490 2320105.
     
    എഞ്ചിനീയർ നിയമനം
     

    തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെല്ലിൽ അക്രഡിറ്റഡ് എഞ്ചിനീയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡാറ്റ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. യോഗ്യത: സിവിൽ/അഗ്രിക്കൾച്ചറൽ എഞ്ചിനിയറിങ്ങ് ബിരുദം, അല്ലെങ്കിൽ മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വർഷം തൊഴിലുറപ്പ്് പദ്ധതി/ തദ്ദേശസ്വയംഭരണ/സർക്കാർ/അർധസർക്കാർ/പൊതുമേഖല/സർക്കാർ മിഷൻ/സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ രണ്ട് വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും കുറഞ്ഞത് പത്ത് വർഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല/സർക്കാർ മിഷൻ/സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും. ഫോൺ: 0460 2203295.

    മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
     
    കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജൂലൈ രണ്ട് മുതൽ ആറ് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

    പ്രത്യേക ജാഗ്രത നിർദേശങ്ങൾ

    ജൂലൈ രണ്ട് മുതൽ ആറ് വരെ: തെക്ക് കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
    ജൂലൈ രണ്ട് മുതൽ നാല് വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വേഗതയിൽ  ശക്തമായ കാറ്റിനും  മോശം കാലാവസ്ഥയ്ക്കും സാധ്യത.
     
    ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
     
    കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ജൂലൈ മൂന്ന് രാത്രി 11.30 വരെ 3.3 മീറ്റർ മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
     
    തീരദേശത്ത് ജാഗ്രത തുടരുക
     
    കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.  
    മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
     
    സിഡിറ്റിൽ അഭിമുഖം
     
    സി ഡിറ്റിന്റെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസിങ് ആൻഡ് സെക്യുരിറ്റി പ്രൊഡക്ടഡ് ഡിവിഷനിലേക്കുള്ള കാഷ്വൽ ലേബർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂവിന് ഹാജരായി രജിസ്റ്റർ ചെയ്ത് അഭിമുഖം പൂർത്തിയാക്കാത്ത ഉദ്യോഗാർഥികൾക്ക് ജൂലൈ ആറ് രാവിലെ പത്ത് മണിക്ക് അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം തിരുവല്ലം സി ഡിറ്റ് മെയിൻ ക്യാമ്പസിൽ ഹാജരാകണം. ഫോൺ: 0471 2380910, 2380912.
     
    ‘സ്‌കൂൾ വിക്കി’ അവാർഡുകൾ വിതരണം ചെയ്തു
     
    കൈറ്റിന്റെ സ്‌കൂൾ വിക്കി പോർട്ടലിൽ മികച്ച താളുകൾ ഒരുക്കിയ സ്‌കൂളുകൾക്കുള്ള പുരസ്‌കാര വിതരണം  പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
    ജില്ലയിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം കമ്പിൽ മാപ്പിള എച്ച് എസ് എസ്, മുഴക്കുന്ന് ജി യു പി എസ്, പെരിങ്ങത്തൂർ എൻ എ എം എച്ച് എസ് എസ് എന്നീ സ്‌കൂളുകൾ നേടി. ഇൻഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങി 20 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സംസ്ഥാനതലത്തിൽ പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി. കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു, എസ്സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് എന്നിവർ പങ്കെടുത്തു.
     
    ജില്ലാ ആസൂത്രണ സമിതി യോഗം
     
    2022-23 വാർഷിക പദ്ധതി രൂപീകരണം ചർച്ച ചെയ്യാൻ ജില്ലാ ആസൂത്രണ സമിതി യോഗം ജൂലൈ നാലിന് രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേരും.
     
    സഹകരണദിനം ആചരിച്ചു
     
    സംസ്ഥാന സഹകരണ യൂണിയൻ കേരളയുടെ കണ്ണൂർ സഹകരണ പരിശീലന കേന്ദ്രത്തിൽ അന്തർദേശീയ സഹകരണ ദിനാചരണം സഹകരണ പരിശീലനകേന്ദ്രം ഡെപ്യുട്ടി രജിസ്ട്രാർ കെ പ്രദോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പരിശീലനകേന്ദ്രം ലക്ചറർ എൻ ചന്ദ്രൻ അധ്യക്ഷനായി. സഹകരണ ഓഡിറ്റ് റിട്ട. അസിസ്റ്റന്റ് ഡയറക്ടർ എസ് പി കൃഷ്ണരാജ് വിഷയാവതരണം നടത്തി. സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ടർ പി അശോകൻ, പി രജിത, കെ സുരേശൻ, ടി പി സുനിൽകുമാർ, കെ പ്രീത, ഇ രാജൻ തുടങ്ങിയവർ സംസാരിച്ചു

    ജലശക്തി അഭിയാൻ യോഗം അഞ്ചിന്
     
    ‘ക്യാച്ച് ദി റെയിൻ’ പദ്ധതിയുമായി ബന്ധപ്പെട്ട് ജലശക്തി അഭിയാൻ കമ്മിറ്റി യോഗം ജൂലൈ അഞ്ച് ചൊവ്വ വൈകീട്ട് 4.30ന് ജില്ലാ കലക്ടറുടെ ചേംബറിൽ ചേരും.
     
    മീഡിയ അക്കാദമി അപേക്ഷ ക്ഷണിച്ചു
     
    കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പി ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം ആന്റ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആന്റ് അഡ്വർടൈസിങ്ങ് എന്നീ കോഴ്സുകൾക്ക് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം. അവസാനവർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 28 വയസ്സ് കവിയരുത്. എസ് സി, എസ് ടി, ഒ ഇ സി വിഭാഗക്കാർക്ക് വയസ്, ഫീസ് എന്നിവയിൽ ഇളവുണ്ടാകും. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓൺലൈനായിരിക്കും. ഒരു വർഷമാണ് കോഴ്സ് ദൈർഘ്യം. വിശദവിവരങ്ങൾക്ക്  www.keralamediaacademy.org സന്ദർശിക്കുക.  അപേക്ഷാ ഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ ഇ സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ / ജി-പെ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

    വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം
     
    ഐ എച്ച് ആർ ഡി ജൂലൈയിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ്, യോഗ്യത യഥാക്രമം:പിജിഡിസിഐ-ബിരുദം, ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ: എസ് എസ് എൽ സി, ഡിസിഎ-പ്ലസ് ടു, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്-എസ് എസ് എൽ സി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്-പ്ലസ് ടു, പി ജി ഡിപ്ലോമ ഇൻ ഓഡിയോ എൻജിനീയറിംഗ്-ബിരുദം, പി ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി -എം ടെക്/ബി ടെക്/എം.സി.എ/ ബിഎസ്സി/എംഎസ്സി/ ബിസിഎ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എൻജിനീയറിംഗ്-ഇലക്ട്രോണിക്സ്, അനുബന്ധ വിഷയങ്ങളിൽ ബിരുദം/ത്രിവത്സര ഡിപ്ലോമ, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്മെന്റ്-ബിരുദം/ത്രിവത്സര ഡിപ്ലോമ, പി ജി ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ-എംടെക്/ബിടെക്/എംഎസ്സി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്പ്യൂട്ടർ നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ-സി ഒ ആൻഡ് പി എ/കമ്പ്യൂട്ടർ/ഇലക്ട്രോണിക്്സ്/ഇലക്ട്രിക്കൽ വിഷയത്തിൽ ബി.ടെക്/ത്രിവത്സര ഡിപ്ലോമ. എസ് സി/എസ് ടി മറ്റ് പിന്നോക്ക വിദ്യാർഥികൾക്ക്് പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. അപേക്ഷാഫോറം www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച ഫോം രജിസ്ട്രേഷൻ ഫീസായ 150 രൂപ (എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 100) ഡി ഡി സഹിതം ജൂലൈ 15ന്് വൈകിട്ട് നാല് മണിക്ക് മുമ്പ് അതത് സ്ഥാപന മേധാവികൾക്ക് സമർപ്പിക്കണം.

    No comments

    Post Top Ad

    Post Bottom Ad