Header Ads

  • Breaking News

    കെ ഫോൺ ആദ്യഘട്ടത്തിൽ 40,000 കണക്ഷൻ, ഉടൻ തന്നെ ഒരു ലക്ഷം കുടുംബത്തിന് ഇന്റർനെറ്റ്



    കെ ഫോണിൽ ആദ്യഘട്ടത്തിൽ നൽകുന്നത്‌ 40,000 ഇന്റർനെറ്റ്‌ കണക്‌ഷൻ. 26,000 സർക്കാർ ഓഫീസിലും 14,000 ബിപിഎൽ കുടുംബത്തിലുമാകും ആദ്യം ഇന്റർനെറ്റ് കണക്ഷൻ എത്തുക. നിലവിൽ ഓരോ അസംബ്ലി മണ്ഡലത്തിലും 100 വീതം ബിപിഎൽ കുടുംബത്തിനാണ് കണക്ഷൻ നൽകുന്നത്. വൈകാതെ ഒരു ലക്ഷം കുടുംബത്തിന് കൂടി നൽകുമെന്ന്‌ കെഎസ്‌ഐടിഐഎൽ എംഡി ഡോ. സന്തോഷ്‌ ബാബു പറഞ്ഞു.

    ബിഎസ്‌എൻഎല്ലാണ്‌ ബാൻഡ്‌ വിഡ്‌ത്‌ നൽകുക. കെ ഫോൺ നേരിട്ട്‌ സേവനദാതാവാകും. ഇതിനുള്ള ഇന്റർനെറ്റ്‌ സർവീസ്‌ പ്രൊവൈഡർ ലൈസൻസ്‌ ഉടൻ ലഭ്യമാകും. 20 ലക്ഷം ബിപിഎൽ കുടുംബത്തിന്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്കിലും സർക്കാർ ഓഫീസുകളിലും അതിവേഗ ഇന്റർനെറ്റ്‌ എത്തിക്കുന്നതിനായാണ്‌ സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതി ആവിഷ്‌കരിച്ചത്‌.


    No comments

    Post Top Ad

    Post Bottom Ad