Header Ads

  • Breaking News

    പ്ലസ് ടു improvement/ say അപേക്ഷ ജൂൺ 25 വരെ സമർപ്പിക്കാം, പരീക്ഷകൾ ജൂലായ് 25 മുതൽ


    2022 മാർച്ചിൽ ആദ്യമായി രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് ഉന്നത പഠനത്തിന് യോഗ്യത നേടാൻ സാധിക്കാത്ത റഗുലർ വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം . ഇതിനായി 2022 മാർച്ച് പരീക്ഷയിൽ D + ഗ്രേഡോ അതിനു മുകളിലോ നേടാനാവാത്ത വിദ്യാർത്ഥികൾ യോഗ്യത നേടാത്ത എല്ലാ വിഷയങ്ങൾക്കും രജിസ്റ്റർ ചെയ്യേണ്ടതാണ് . 

    2022 മാർച്ചിൽ കമ്പാർട്ട്മെന്റൽ വിഭാഗത്തിൽ രണ്ടാം വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് D + ഗ്രേഡോ അതിനുമുകളിലോ നേടാൻ സാധിക്കാത്ത എല്ലാ വിഷയങ്ങൾക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം . 

    2022 മാർച്ചിൽ ആദ്യമായി പരീക്ഷ എഴുതി എല്ലാ വിഷയങ്ങൾക്കും D + ഗ്രേഡോ അതിനു മുകളിലോ നേടിയവർക്ക് ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം തങ്ങളുടെ ഗ്രേഡ് മെച്ചപ്പെടുത്താൻ ഇംപൂവ്മെന്റ് അപേക്ഷിക്കാവുന്നതാണ് . പരീക്ഷയ്ക്ക് പ്രൈവറ്റ് കമ്പാർട്ട്മെന്റൽ വിദ്യാർത്ഥികൾ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പങ്കെടുക്കാൻ യോഗ്യരല്ല.

    Say/ improvement പരീക്ഷക്ക് പരീക്ഷ എഴുതിയ സ്കൂളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 25.

    600 രൂപ ഫൈൻ കൂടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 29.

    ഫീ ( ഒരു വിഷയത്തിന്)

    Say - 150/- രൂപ

    Improvement - 500/- രൂപ

    Practical - 25/- രൂപ

    Certificate fee - 40/- രൂപ.


    No comments

    Post Top Ad

    Post Bottom Ad