Header Ads

  • Breaking News

    ഏകദിന പ്രകൃതി പഠന ക്യാമ്പ്: അപേക്ഷ ക്ഷണിച്ചു



     
    വനം വകുപ്പ് കോഴിക്കോട് ഉത്തരമേഖല സാമൂഹ്യവനവൽക്കരണ വിഭാഗം ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളിലാണ് ക്യാമ്പ്. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ പരമാവധി 40 പേർ അടങ്ങുന്ന സംഘങ്ങൾക്ക് അനുമതിയുണ്ട്. സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. യാത്രാചെലവ് വിദ്യാലയങ്ങൾ വഹിക്കണം. പഠനാംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകും. അപേക്ഷ അസി.ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി എക്‌സ്റ്റെൻഷൻ ഡിവിഷൻ, വനശ്രീ മാത്തോട്ടം, പോസ്റ്റ് അരക്കിണർ, കോഴിക്കോട്-673028 എന്ന മേൽവിലാസത്തിൽ  ജൂൺ 28നകം ലഭിക്കണം. അപേക്ഷാഫോമിന്റെ മാതൃകയ്ക്ക് 8592946408, 8547603871 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

    No comments

    Post Top Ad

    Post Bottom Ad