Header Ads

  • Breaking News

    വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍



    വാക്ക് ഇൻ ഇന്റർവ്യു

    സി-ഡിറ്റിന്റെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസിംഗ് ആന്റ് സെക്യൂരിറ്റി പ്രോഡക്ട്സ് ഡിവിഷനിലേക്ക് കാഷ്വൽ ലേബർ നിയമനം നടത്തുന്നു. പത്താം തരം യോഗ്യതയുള്ള, ഐ ടി ഐ കോഴ്സ് വിജയിച്ച നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർത്ഥികൾക്കാണ് നിയമനം. പ്രതിദിനം 650 രൂപ നിരക്കിൽ വേതനം. പ്രായപരിധി 40 വയസ്സ്. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 28ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം തിരുവല്ലത്തെ സി-ഡിറ്റ് മെയിൻ ക്യാമ്പസിൽ വാക് ഇൻ ഇന്റർവ്യുവിന് ഹാജരാകണം. ഫോൺ : 9447301306,0471 2380910.


    ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

    തോട്ടടയിലെ കണ്ണൂർ ഗവ. ഐ ടി ഐയിൽ ഇലക്ട്രാണിക്സ് മെക്കാനിക്ക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമ, ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി /എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുള്ള ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 27ന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. മുൻഗണനാ വിഭാഗക്കാരുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോൺ: 0497 2835183.
     
    സയൻസ് പാർക്ക്‌ ഡയറക്ടർ: അപേക്ഷ ക്ഷണിച്ചു

    ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂർ സയൻസ് പാർക്കിൽ ഡയറക്ടർ തസ്തികയിലേക്ക് കരാറാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ/ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച അധ്യാപകർ/പ്രൊഫസർമാർ/ശാസ്ത്ര വിദഗ്ധർ എന്നിവർക്ക് അപേക്ഷിക്കാം. കണ്ണൂർ പരിസരത്തുള്ളവർക്കും വിദ്യാഭ്യാസ/ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ച് പരിചയമുള്ളവർക്കും മുൻഗണന. താൽപര്യമുള്ളവർ യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 29 നകം സെക്രട്ടറി, ജില്ലാ പഞ്ചായത്ത് കണ്ണൂർ-670002 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കവറിന് പുറത്ത് ‘സയൻസ് പാർക്ക് ഡയറക്ടർ തസ്തികയിലേക്കുള്ള അപേക്ഷ’     എന്ന് രേഖപ്പെടുത്തണം. ഫോൺ: 0497 2700205.
     
    ദിശ: ഒന്നാം പാദ യോഗം 27ന്
     
    ജില്ലയിലെ വിവിധ വകുപ്പുകൾ/ഏജൻസികൾ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുട ഏകോപനത്തിനും പുരോഗതി അവലോകനത്തിനുമായി രൂപീകരിച്ച ദിശയുടെ 2022-23 ലെ ഒന്നാം പാദ യോഗം ജൂൺ 27ന് ഉച്ച രണ്ട് മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
     
    സ്‌പോർട്‌സ് ക്ലബ്ബ് രജിസ്‌ട്രേഷൻ
     
    തദ്ദേശ സ്വയംഭരണ സ്‌പോർട്‌സ് കൗൺസിലുകളിൽ അംഗങ്ങളാകാനുള്ള പ്രാദേശിക സ്‌പോർട്‌സ് ക്ലബ്ബുകൾ/സംഘടനകൾക്കുള്ള ജില്ലാതല രജിസ്‌ട്രേഷൻ ജൂലൈ 20 വരെ നീട്ടി. സ്‌പോർട്‌സ് ക്ലബ്ബ്/സംഘടനകൾ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് സഹിതം അവ പ്രവർത്തിക്കുന്ന ജില്ലയിലെ ബന്ധപ്പെട്ട ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നേരിട്ടോ രജിസ്‌റ്റേർഡ് തപാൽ മുഖേനയോ സ്‌പോർടസ് ചട്ടം 62ൽ പ്രതിപാദിക്കുന്ന ഫോം എച്ച് മുഖേന 500 രൂപ ഫീസ് ഉൾപ്പടെ ജൂലൈ 20നകം രജിസ്റ്റർ ചെയ്യണം.
     
    ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി
     
    അപ്പാരൽ ട്രെയിനിങ്ങ് ആന്റ് ഡിസൈൻ സെന്ററും രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റും നടത്തുന്ന മൂന്ന് വർഷത്തെ ബി വോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ കോഴ്‌സിൽ പ്രവേശനം തുടങ്ങി. യോഗ്യത പ്ലസ്ടു. താൽപര്യമുള്ളവർ www.atdcindia.co.in എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുകയോ അപ്പാരൽ ട്രെയിനിങ്ങ് ആന്റ് ഡിസൈൻ സെന്റർ കിൻഫ്ര ടെക്‌സ്‌റ്റൈൽ സെന്റർ നാടുകാണി, പള്ളിവയൽ പി ഒ തളിപ്പറമ്പ്, കണ്ണൂർ-670142 എന്ന വിലാസത്തിൽ അപേക്ഷിക്കുകയോ ചെയ്യുക. ഫോൺ: 9961803757, 9744917200.
     
    പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ് മേള
     
    കണ്ണൂർ ആർ ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ന് നടത്തുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ് മേളയിൽ ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കാൻ താൽപര്യമുള്ള ജില്ലയിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ ജൂലായ് ആറിന് മുൻപ് കണ്ണൂർ പഴയ ബസ്സ്സ്റ്റാന്റിന് പിറകിലുള്ള ആർ ഐ സെന്ററുമായി നേരിട്ടോ ഇ-മെയിൽ മുഖേനയോ ബന്ധപ്പെടുക. ഇ-മെയിൽ: ricentrekannur@gmail.com

    സ്‌കോൾ കേരള പ്രവേശനം
     
    ഈ അധ്യയന വർഷം സ്‌കോൾ കേരള മുഖേന ഹയർസെക്കണ്ടറി കോഴ്സ് രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ജൂലൈ അഞ്ച് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് ഘടനയും രജിസ്ട്രേഷൻ മാർഗ്ഗനിർദേശങ്ങളും www.scolekerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും ജൂലൈ എട്ടിന് വൈകിട്ട് അഞ്ച് മണിക്ക മുൻപ് സ്‌കോൾ കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭിക്കണം. ഫോൺ : 04712 342950, 2342271.
     
    എം എസ് സി കമ്പ്യൂട്ടർ സയൻസ്, എം കോം ഫിനാൻസ്: അപേക്ഷ ക്ഷണിച്ചു
     
    ഐ എച്ച് ആർ ഡിയുടെ കീഴിൽ ചീമേനി പള്ളിപ്പാറയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം എസ് സി കമ്പ്യൂട്ടർ സയൻസ്, എം കോം ഫിനാൻസ് കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അവസാന തീയ്യതി ജൂൺ 30. ഫോൺ : 9605446129.
     
    താലൂക്ക് വികസന സമിതി

    തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ജൂലൈ രണ്ടിന് രാവിലെ 10.30ന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും. എല്ലാ വികസന സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.

    ഇരുൾ/വേങ്ങ മരം: ക്വട്ടേഷൻ ക്ഷണിച്ചു

    കണ്ണൂർ ഗവ. ഐ ടി ഐയിൽ ഫിറ്റർ ട്രേഡിലേക്ക് മലേഷ്യൻ ഇരുൾ/വേങ്ങ മരം എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷന്റെ കവറിന് പുറത്ത് ദി പ്രിൻസിപ്പൽ, ഗവ.ഐ ടി ഐ കണ്ണൂർ, തോട്ടട പി ഒ, കണ്ണൂർ-670007 എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴ് ഉച്ച രണ്ട് മണി. ഫോൺ: 0497 2835183.

    ഇ എം എസിന്റെ ലോകം: സെമിനാർ സമാപിച്ചു

    കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലും സെൻട്രൽ ലൈബ്രറിയും ഇ എം എസ് ചെയറും ചേർന്ന് സംഘടിപ്പിച്ച  ഇ എം എസിന്റെ ലോകം സെമിനാർ കണ്ണൂർ ശിക്ഷക് സദനിൽ സമാപിച്ചു. ‘വികസനം കേരള മാതൃക’ എന്ന വിഷയത്തിൽ ഡോ. വി ശിവദാസൻ  എം പി  പ്രബന്ധം അവതരിപ്പിച്ചു. ടി ഗംഗാധരൻ മാസ്റ്റർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ മോഡറേറ്ററായി. പി കെ വിജയൻ സ്വാഗതവും വി കെ പ്രകാശിനി  നന്ദിയും പറഞ്ഞു.
    ‘മതനിരപേക്ഷ ഇന്ത്യ’ എന്ന വിഷയം പ്രൊഫ. സി രവിന്ദ്രനാഥ് അവതരിപ്പിച്ചു. എം കെ മനോഹരൻ മോഡററ്റേറായി. എം കെ രമേഷ് കുമാർ സ്വാഗതവും ടി പ്രകാശൻ നന്ദിയും പറഞ്ഞു.

    റാങ്ക് പട്ടിക റദ്ദായി

    ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം, എൻ സി എ മുസ്ലീം – 618/2019) തസ്തികയിലേക്ക് 2020 ഡിസംബർ 23ന് നിലവിൽ വന്ന 476/2020/എസ്എസ്‌വി നമ്പർ റാങ്ക് പട്ടിക കാലാവധി 2022 ജനുവരി 14 ന് പൂർത്തിയായതിനാൽ റദ്ദായതായി  ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad