Header Ads

  • Breaking News

    ഇനി സ്റ്റാർ റേറ്റിംഗ് നോക്കി കാറുകൾ വാങ്ങാം, പുതിയ തീരുമാനം ഇങ്ങനെ



    രാജ്യത്തെ കാറുകൾക്ക് സ്റ്റാർ റേറ്റിംഗ് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനപ്പെടുത്തയാണ് കാറുകൾക്ക് സ്റ്റാർ റേറ്റിംഗ് നൽകുന്നത്. ഇതിന്റെ ഭാഗമായി ഭാരത ന്യൂ കാർ അസൈസ്മെന്റ് പ്രോഗ്രാം (ഭാരത് എൻസിഎപി) കരട് വിജ്ഞാപനത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.

    1 മുതൽ 5 വരെയുള്ള സ്കെയിൽ അടിസ്ഥാനപ്പെടുത്തിയാണ് സ്റ്റാർ റേറ്റിംഗ് നൽകുന്നത്. റേറ്റിംഗ് സംവിധാനം ഏർപ്പെടുത്തുന്നതോടെ, ഉപഭോക്താക്കൾക്ക് വിപണിയിലെ സുരക്ഷിതമായ വാഹനം തിരഞ്ഞെടുക്കാൻ സാധിക്കും. കൂടാതെ, വാഹനങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കമ്പനികളും ആരോഗ്യകരമായ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

    No comments

    Post Top Ad

    Post Bottom Ad